മുളിയാര്‍.പഴയകാല കുടിയേറ്റ കര്‍ഷകനും കേരള കോണ്‍ഗ്രസ് (എം) മുന്‍ കാസര്‍കോട് ജില്ലാ പ്രസിഡന്റായിരുന്ന പന്നടുക്കം റിവര്‍വ്യൂ എസ്റ്റേറ്റിൽ ജോയി മാത്യു അന്തരിച്ചു.
84 വയസായിരുന്നു.
അസുഖ ബാധിതനായി മംഗളൂരുവിലെ ആശുപത്രിയില്‍ ചികിത്സയിൽ കഴിയുന്നതിനിടെയാണ് അന്ത്യം.
കോഴിക്കോട് ജില്ലയിൽ നിന്നും 1984 കാസര്‍കോട് എത്തിയ ജോയ് മാത്യു പ്രമുഖ കര്‍ഷകരില്‍ ഒരാളായിരുന്നു. ഷാജി സെബാസ്റ്റ്യന്‍, പാലക്കാട് മോട്ടോര്‍ ആക്‌സിഡന്റ്് ട്രിബ്യൂണല്‍ ജഡ്ജ് സാബു സെബാസ്റ്റ്യന്‍ ,കേരള കോണ്‍ഗ്രസ്സ് (എം) സംസ്ഥാന സെക്രട്ടറിയേറ്റ് മെമ്പര്‍ സജി സെബാസ്റ്റ്യന്‍, ബിന്ദു സെബാസ്റ്റ്യന്‍ എന്നിവര്‍ മക്കളാണ്. ഭാര്യ അന്നമ്മ ജോയി. സംസ്‌കാരം പിന്നീട്.

