കുമ്പള. മത സൗഹാർദത്തിൻ്റെ സന്ദേശം വിളംബരം ചെയ്ത്, ക്ഷേത്രോത്സവത്തിന് കാണിക്ക സമർപ്പിക്കാൻ ജമാഅത്ത് കമ്മിറ്റി ഭാരവാഹികൾ കണിപുരഗോപാല കൃഷ്ണ ക്ഷേത്രത്തിൽ എത്തി.
കുമ്പള ടൗൺ ബദ്ർ ജുമാമസ്ജിദ്, കുണ്ടങ്കറടുക്ക ത്വാഹ മസ്ജിദ് കമ്മിറ്റി ഭാരവാഹികളെ ക്ഷേത്ര കമ്മിറ്റി ഭാരവാഹികൾ ഉപചാരപൂർവ്വം സ്വീകരിച്ചു.
കുമ്പള ബദ്ർജുമാ മസ്ജിദ് പ്രസിഡൻ്റ് ഹമീദ് ഹാജി, സെക്രട്ടറി മമ്മു മുബാറക്ക്, ട്രഷറർ എൻ.അബ്ദുല്ല താജ്, വൈസ് പ്രസിഡൻ്റ് ഇബ്രാഹീം ബത്തേരി, സെക്രട്ടറി ബി.എം സിദ്ധീഖലി, അബ്ദുല്ല മാട്ടം കുഴി, ത്വാഹ മസ്ജിദ് കമ്മിറ്റി ഭാരവാഹികളായ മുഹമ്മദലി ആരിക്കാടി, മുഹമ്മദലി കുണ്ടങ്കറടുക്ക എന്നിവരടക്കം അമ്പതോളം പേർ സംഘത്തിൽ ഉണ്ടായിരുന്നു.
35 വർഷത്തിനു ശേഷം നടക്കുന്ന പുനഃപ്രതിഷ്ഠ ബ്രഹ്മ കലശ മഹോത്സവത്തിന് ക്ഷേത്ര കമ്മിറ്റി ഭാരവാഹികൾ പള്ളിയിലെത്തി ക്ഷണിച്ചിരുന്നു.
ഇതിൻ്റെ ഭാഗമായാണ് കാണിക്കയുമായി ഉത്സവത്തിന് എത്തിയത്.
മഞ്ചുനാഥ ആൾവ, വിക്രം പൈ, സുധാകര കാമത്ത്, ശങ്കർ ആൾവ, ദാമോദര എന്നിവർ ചേർന്ന് പള്ളി കമ്മിറ്റി ഭാരവാഹികളെ ഉപഹാരം നൽകി സ്വീകരിച്ചു.
മഞ്ചുനാഥ ആൾവ സ്വാഗതവും ജമാഅത്ത് കമ്മിറ്റിക്ക് വേണ്ടി ഇബ്രാഹിം ബത്തേരി സ്വീകരണത്തിന് നന്ദി അറിയിച്ചു.
പടം. കുമ്പള കണിപുര ക്ഷേത്രോത്സവത്തിന് കാണിക്കയുമായി എത്തിയ ജമാഅത്ത് കമ്മിറ്റി ഭാരവാഹികളെ ക്ഷേത്ര കമ്മിറ്റി ഭാരവാഹികളുടെ നേതൃത്വത്തിൽ സ്വീകരിക്കുന്നു.

