കുമ്പള.ബസ് യാത്രക്കിടെ ഹൃദയാഘാതം അനുഭവപ്പെട്ട ഡ്രൈവർ മരിച്ചു.
ചേവാർ കുണ്ടങ്കറടുക്ക സ്വദേശിയും ഗസൽ ബസ് ഡ്രൈവറുമായ അബ്ദുൽ റഹിമാൻ (42) ആണ് മരിച്ചത്.
ധർമ്മത്തടുക്ക - പെർമുദെ റൂട്ടിൽ സർവീസ് നടത്തുന്ന ബസ് ഞായറാഴ്ച രാവിലെ പെർമുദെ ജംങ്ഷനിൽ എത്തിയപ്പോൾ നെഞ്ചുവേദന അനുഭവപ്പെട്ട ഡ്രൈവർ ബസിൽ നിന്നിറങ്ങി തൊട്ടടുത്ത കടയിൽ നിന്നും സോഡ വാങ്ങികുടിച്ച് യാത്ര തുടരുകയായിരുന്നു.പിന്നീട് ചേവാർ കുണ്ടറക്കടുക്ക സ്റ്റോപ്പ് എത്തി, ആളെ ഇറക്കി ഏറെ നേരം കഴിഞ്ഞിട്ടും ബസ് മുന്നോട്ട് എടുക്കാതായതോടെയാണ് അബ്ദുൽ റഹിമാൻ സ്റ്റിയറിങിൽ തല വെച്ച് കിടന്ന നിലയിൽ കണ്ടത്.
ഈ സമയം ബസ് സ്റ്റാർട്ടിൽ തന്നെയായിരുന്നു.
യാത്രക്കാരും നാട്ടുകാരും ചേർന്ന് ഉടൻതന്നെ ബന്തിയോട്ടെ ആശുപത്രിയിൽ എത്തിച്ചുവെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
വീടിന് തൊട്ടടുത്ത് തന്നെയായിരുന്നു സംഭവം.
പച്ചമ്പള ഉറൂസ് സമാപനദിവസമായതിനാൽ സ്ത്രീകളും കുട്ടികടക്കം ബസ് നിറയെ യാത്രക്കാരുണ്ടായിരുന്നു.
17 വർഷമായി ബസ് ഡ്രൈവറായി ജോലി ചെയ്യുന്നു. ഭാര്യ: സുഹ്റ. മകൻ: അറഫാത്. സഹോദരങ്ങൾ: മുഹമ്മദലി, ബീഫാത്തിമ, നഫീസ, അവ്വമ്മ, ആത്തിക്ക.

