മൊഗ്രാൽ. റെയിൽവേ വഴികൊട്ടിയടച്ച മൊഗ്രാൽ പടിഞ്ഞാർ പ്രദേശത്തെ യാത്രാദുരിതത്തിന് അടിയന്തര പരിഹാരം കാണണമെന്ന് മൊഗ്രാൽ ഫ്രണ്ട്സ് ക്ലബ് ജനറൽബോഡിയോഗം ആവശ്യപ്പെട്ടു.
യാതൊരു മുന്നറിയിപ്പുമില്ലാതെയാണ് നൂറുകണക്കിന് വിദ്യാർഥികളും, നാട്ടുകാരും വർഷങ്ങളായി റെയിൽപ്പാളം മുറിച്ചുകിടക്കുന്ന കൊപ്പളം,മീലാദ് നഗർ പ്രദേശത്തെ റെയിൽവേ വഴികൾ കമ്പിവേലി കെട്ടി അടക്കുകയും, നടപ്പാത തകർക്കുകയും ചെയ്തത്.
ഇത് പടിഞ്ഞാർ പ്രദേശത്തുകാർക്ക് ഉണ്ടാക്കിയ പ്രയാസം കുറച്ചൊന്നുമല്ല, വിദ്യാർഥികളുടെ സ്കൂൾ പഠനം പോലും മുടങ്ങിക്കിടക്കുന്ന അവസ്ഥയാണുള്ളത്. തെക്കുഭാഗത്തുള്ള മരണപ്പെട്ടവരുടെ ജനാസ മൊഗ്രാൽ വലിയ ജുമാമസ്ജിദിലേക്ക് എത്തിക്കാൻ പോലും നാട്ടുകാർ ഏറെ പ്രയാസപ്പെടുന്നു. വിഷയത്തിൽ ജനപ്രതിനിധികൾ വഴിതുറക്കാനാവശ്യമായ നടപടി സ്വീകരിക്കാൻ റെയിൽവേ അധികൃതരുമായി അടിയന്തരമായി ബന്ധപ്പെടണമെന്നും യോഗം ആവശ്യപ്പെട്ടു.
വ്യവസായ പ്രമുഖൻ എം.എ ഹമീദ് സ്പിക് ഉദ്ഘാടനം ചെയ്തു. പ്രസിഡൻ്റ് കെ.വി അഷ്‌റഫ് അധ്യക്ഷനായി.
എം.പി അബ്ദുൽ ഖാദർ വാർഷിക വരവ്-ചിലവ് കണക്ക് അവതരിപ്പിച്ചു. സയ്യിദ് ഹാദി തങ്ങൾ മൊഗ്രാൽ യോഗ നടപടികൾ നിയന്ത്രിച്ചു.
സെഡ്.എ മൊഗ്രാൽ, താജുദ്ദീൻ മൊഗ്രാൽ, നിസാർ ബി.കെ കൊപ്പളം, എം.എസ് അഷ്റഫ്, കാദർ കെ.എം, എ.എസ് അനസ് മീലാദ് നഗർ, സിദ്ദീഖ് കെ.വി, മുഹമ്മദ് എം.എ മൈമൂൻ നഗർ, മിശാൽ റഹ്മാൻ ബദ്രിയാ നഗർ സംസാരിച്ചു.
ഭാരവാഹികൾ: എം.പി അബ്ദുൽ ഖാദർ (പ്രസി) നിസാർ ബി.കെ കൊപ്പളം,സിദ്ദീഖ് കെ.വി (വൈസ് പ്രസി) താജുദ്ദീൻ മൊഗ്രാൽ (ജന.സെക്ര) മിശാൽ റഹ്മാൻ ബദ്രിയാ നഗർ, അനസ് എ.എസ് മീലാദ് നഗർ (ജോ സെക്ര) അഷ്റഫ് എം.എസ് (ട്രഷറർ) സെഡ്.എ മൊഗ്രാൽ,അഷ്റഫ് കെ.ബി (മുഖ്യരക്ഷാധികാരികൾ)

