കുമ്പള.ലോകത്തിന് തന്നെ മാതൃകയാകുന്ന തരത്തിലേക്ക് കേരളത്തിലെ പൊതു വിദ്യാലയങ്ങൾ മാറിയെന്ന് എ.കെ.എം അഷ്റഫ് എം.എൽ.എ പറഞ്ഞു.
കാലില്ലാത്ത ബെഞ്ചിൽ ഇരുന്ന കാലത്ത് നിന്നും മാറി ഇന്നത്തെ കുട്ടികൾ സർക്കാർ സ്കൂളുകളിലെ ശീതികരിച്ച മുറിയിലിരുന്ന് പഠനം നടത്തുന്നുവെന്നത് നമുക്ക് അഭിമാനമാണ്.
ആരിക്കാടി ജനറൽ ജി.ബി.എൽ.പി സ്കൂളിന് കാസർകോട് വികസന പാക്കേജിൽ ഉൾപ്പെടുത്തി 95 ലക്ഷം രൂപാ ചിലവിൽ നിർമിച്ച കെട്ടിടോദ്ഘാടനം നിർവഹിച്ച് സംസാരിക്കുകയായിരുന്നു അദേഹം.
ബ്ലാക്ക് ആൻഡ് വൈറ്റ് കാലത്ത് ഒരു പിടി മധുരമുള്ള ഓർമകളാണ് ഈ വിദ്യാലയമായി ഉള്ളതെന്നും എം. എൽ.എ കൂട്ടിച്ചേർത്തു.
കുമ്പള പഞ്ചായത്ത് പ്രസിഡൻ്റ് യു.പി താഹിറ യൂസുഫ് അധ്യക്ഷയായി.
കുമ്പള പഞ്ചായത്ത് ക്ഷേമകാര്യ സ്ഥിരം സമിതി അധ്യക്ഷൻ ബി.എ റഹ്മാൻ ആരിക്കാടി സ്വാഗതം പറഞ്ഞു.
ജില്ലാ പഞ്ചായത്ത് അംഗം ജമീല സിദ്ധീഖ്, കാസർകോട് ബ്ലോക്ക് പഞ്ചായത്ത് സ്ഥിരം സമിതി അധ്യക്ഷൻ അഷ്റഫ് കർള, പഞ്ചായത്ത് വൈസ് പ്രസിഡൻ്റ് നാസിർ മൊഗ്രാൽ, കുമ്പള പഞ്ചായത്ത് സ്ഥിരം സമിതി അധ്യക്ഷൻ നസീമ ഖാലിദ്, പഞ്ചായത്ത് അംഗങ്ങളായ റിയാസ് മൊഗ്രാൽ, മോഹനകുമാർ, പഞ്ചായത്ത് ആസൂത്രണ സമിതി ഉപാധ്യക്ഷൻ എ.കെ. ആരിഫ്,കെ.എം അബ്ബാസ്, യഹിയ തങ്ങൾ, കെ.കെ അബ്ദുല്ലക്കുഞ്ഞി, ഗഫൂർ എരിയാൽ, നാഗേഷ് കാർളെ, ദാമോധരൻ ആരിക്കാടി, പ്രധ്യാന അധ്യാപിക ലീല, കൃഷ്ണ കുമാർ പള്ളിയത്ത്, ഡോ.ജലാലുൽ ഹഖ് സംസാരിച്ചു.

