Breaking Posts

6/trending/recent

Hot Widget


Qries
MALAYALAM | KANNADA | ENGLISH
Type Here to Get Search Results !

96-ൻ്റെ നിറവിൽ ആരിക്കാടി ജനറൽ ജി.ബി.എൽ.പി സ്‌കൂൾ, പുതിയ കെട്ടിടം 17 ന് വിദ്യാഭ്യാസമന്ത്രി ഉദ്ഘാടനം ചെയ്യും.

കുമ്പള.ആരിക്കാടി ജനറൽ
ജി.ബി.എൽ.പി സ്‌കൂളിന് കാസർകോട് വികസന പാക്കേജിൽ നിന്നും ഒരു കോടിയോളം രൂപാ ചിലവിൽ നിർമിച്ച കെട്ടിടം നാളെ  വിദ്യാഭ്യാസ മന്ത്രി വി.ശിവൻ കുട്ടി വീഡിയോ കോൺഫറൻസിങിലൂടെ ഉദ്ഘാടനം ചെയ്യുമെന്ന് ബന്ധപ്പെട്ടവർ വാർത്താ സമ്മേളനത്തിൽ അറിയിച്ചു.

1928-ൽ ദക്ഷിണ കർണാടകയുടെ കീഴിലാണ്  സ്കൂൾ സ്ഥാപിതമായത്. കെട്ടിടോദ്ഘാടനത്തിൻ്റെ ഭാഗമായി
സ്കൂളിൻ്റെ  96-ാം
വാർഷികവും "പെരുമ-2024" മികവുത്സവവും നടക്കും.
രാവിലെ 11ന് നടക്കുന്ന ചടങ്ങിൽ എ.കെ.എം അഷ്‌റഫ് എം.എൽ.എ അധ്യക്ഷനാകും. 
 
അൺ എക്കണോമിക് പട്ടികയിൽ പെട്ടിരുന്ന വിദ്യാലയത്തെ പി.ടിഎ, നാട്ടുകാർ പഞ്ചായത്ത് എന്നിവയുടെ പ്രയത്‌നത്തിന്റെ ഫലമായി കഴിഞ്ഞ ഏതാനും വർഷങ്ങൾക്കിടയിൽ ജില്ലയിലെ മികച്ച വിദ്യാലയമായി മാറ്റാൻ സാധിച്ചു.
പ്രീ പ്രൈമറി ആരംഭിച്ചു. അസംബ്ലി പവലിയൻ, മികച്ച അടുക്കള, ശൗചാലയങ്ങൾ, കളിസ്ഥലം തുടങ്ങി അടിസ്ഥാന സൗകര്യ വികസനത്തിൽ വലിയ മുന്നേറ്റമുണ്ടാക്കി.
2021-22 വർഷത്തെ സംസ്ഥാന അധ്യാപക അവാർഡ് കൃഷ്ണ കുമാർ പള്ളിയത്തിലൂടെ സ്കൂളിലേക്ക് എത്തിയത് സ്കൂളിന്റെ യശസ് വാനോളമുയർത്തി.

പരിപാടിയുടെ ഭാഗമായി എംപ്ലോയ്‌മെന്റ് രജിസ്‌ട്രേഷൻ ക്യാംപ്, വോട്ടർ ഐഡി കാർഡ് ക്യാംപ്, മെഹന്തി മത്സരം, പാചക മത്സരം, കോസ്റ്റൽ പൊസുമായി സഹകരിച്ച് കുട്ടികൾക്ക് ക്വിസ് മത്സരം, തുടങ്ങിയവ സംഘടിപ്പിച്ചു.

പ്രമുഖ മാധ്യമ പ്രവർത്തകൻ ജി. ബി.എൽ.പി സ്കൂൾ ഗൾഫ് കമ്മിറ്റി കൺവീനറുമായ കെ. എം അബ്ബാസ് ആരിക്കാടിയെ ചടങ്ങിൽ ആദരിക്കും.
വിവിധ മത്സരങ്ങളിൽ വിജയികളായവർക്കും,ഉപജില്ലാ തല മത്സരങ്ങളിൽ മികവ് പുലർത്തിയ വിദ്യാർത്ഥികളെയും ചടങ്ങിൽ ഉപഹാരം നൽകി ആദരിക്കും.

രാജ് മോഹൻ ഉണ്ണിത്താൻ എം. പി, ജില്ലാ കലക്ടർ ഇമ്പശേഖർ ഐ.എ.എസ്, ഞ്ചായത്ത് പ്രസിഡൻ്റ് യു. പി താഹിറ യൂസഫ്,കെ.ഡി.പി സ്പെഷ്യൽ ഓഫീസർ വി.ചന്ദ്രൻ, നിർമിതി ജനറൽ മാനേജർ ഇ.പി രാജ് മോഹൻ, പി.ഡബ്യൂ.ഡി ഇ.ഇ സജിത്ത് എം, പഞ്ചായത്ത് വൈസ് പ്രസിഡൻ്റ് നാസർ മൊഗ്രാൽ, ബ്ലോക്ക് പഞ്ചായത്ത് സ്ഥിരം സമിതി അധ്യക്ഷൻ അഷ്‌റഫ് കർള,ജില്ലാ പഞ്ചായത്ത് അംഗം ജമീല സിദ്ധീഖ്,പഞ്ചായത്ത് സ്ഥിരം സമിതി അധ്യക്ഷന്മാരായ നസീമ ഖാലിദ്,സബൂറ 
പഞ്ചായത്ത് അംഗങ്ങളായ യൂസഫ് ഉളുവാർ, അൻവർ ഹുസൈൻ, മോഹന, ഡി.ഡി.ഇ നന്ദികേശൻ,ഡിഇ.ഒ ദിനേശ,മഞ്ചേശ്വരം എ.ഇ.ഒ കൃഷ്ണ മൂർത്തി,ബി.പി.സി വിജയകുമാർ, എ.കെ ആരിഫ്, എം.അബ്ബാസ്,സി.എ സുബൈർ,ലോക്നാഥ് ഷെട്ടി, സുജിത്ത് റൈ,ഗഫൂർ എരിയാൽ,റഫീഖ് അബ്ബാസ്,സിഎം ഹമീദ് മൂല,നാഗേഷ് കാർളെ, നൗഷീറ,ഹാജി എം.എ പുജൂർ,റസാഖ് കോട്ട,ഡോ. ദാമോദരൻ, പി.കെ മുസ്തഫ, പുരോഹിത്ത് രാമ കൃഷ്ണ ആചാര്യ, യഹ്‌യ തങ്ങൾ,കരുണാകരൻ, മുഹമ്മദ് കുഞ്ഞി പോലീസ്, ഹനീഫ് ഗോൾഡ് കിംഗ്,യഹിയ ആരിക്കാടി, കെ.കെ അബ്ദുല്ല കുഞ്ഞി,അബ്ദുല്ല കല്ലട്ടി,മുഹമ്മദ് ഹാജി കോരികണ്ടം, ഖാലിദ് ബി.എം കെ, ലക്ഷ്മണ വൈദ്യർ,അബ്ദുല്ല ബന്നങ്കുളം, ഹമീദ് സ്പീഡ്,കെ.പി മുനീർ,അബുബക്കർ,നൗഷാദ് സ്റ്റീൽ, അബ്ബാസ് മടിക്കേരി, ഹമീദ് പി.കെ നഗർ, പി.എ ഇബ്രാഹിം,വിനയൻ ആരിക്കാടി, ഖദീജ ബന്നങ്കുളം, സുഹറ ബന്നങ്കുളം ദീപ സംസാരിക്കും.
വൈകിട്ട് 5 ന് കുട്ടികളുടെ കലാപരിപാടികൾ പെരുമ-24 അരങ്ങേറും.
വാർത്താ സമ്മേളനത്തിൽ
പി.ടി.എ പ്രസിഡൻ്റും പഞ്ചായത്ത് ക്ഷേമകാര്യ സ്ഥിരം സമിതി അധ്യക്ഷനുമായ ബി.എ റഹ്‌മാൻ ആരിക്കാടി, പ്രധാന അധ്യാപിക ലീല , ജനറൽ കൺവീനർ കെ.എം അബ്ബാസ്, കൃഷ്ണ കുമാർ പള്ളിയത്ത്, ഡോ.ജലാലുൽഹഖ്  സംബന്ധിച്ചു



Post a Comment

0 Comments
* Please Don't Spam Here. All the Comments are Reviewed by Admin.

Top Post Ad

Below Post Ad

Click to join Right Media Official Whatsapp Group

Qries

Ads Bottom