അംഗഡിമുഗർ.ലഹരിക്കെതിരേ കായിക ലഹരി എന്ന ശീർഷകത്തിൽ ഗവ:ഹയർ സെക്കൻഡറി സ്കൂൾ അംഗഡിമുഗറും എക്സൈസ് വകുപ്പും ചേർന്ന് നടത്തിയ ഫുട്ബോൾ മത്സരം ശ്രദ്ധേയമായി.
യു.പി ,ഹൈസ്കൂൾ വിഭാഗങ്ങളിലായി ഇരുപത് ടീമുകൾ ഫുട്ബോൾ മേളയിൽ പങ്കെടുത്തു.
എക്സൈസ് ഇൻസ്പെക്ടർ ഹരീഷ് കുമാർ വിമുക്തി ലഹരി വിരുദ്ധ സന്ദേശം കൈമാറി. പ്രധാന അധ്യാപിക ജി.എസ് വത്സല കുമാരി , പി.ടി.എ പ്രസിഡന്റ് ബഷീർ കൊട്ടൂടൽ, ഖലീൽ യുവശക്തി,ട്രോഫികൾ നൽകി.
കെ.ജയരാജ്,
പി.അതാഹുള്ള,ഫാസിൽ ഇടശ്ശേരി,ബി എം സഈദ്, എൻ സലാഹുദീൻ,സുൽഫിക്കർ അലി സംബന്ധിച്ചു.

