കുമ്പള. അറബിക്കടലിനെ തൊട്ട് തലോടിനിൽക്കുന്ന വടക്കേ മലബാറിലെ പ്രകൃതി രമണീയമായ ആരിക്കാടി കുമ്പോൽ പുൽമാഡ് മൈതാനിയിൽ കാൽപ്പന്ത് കളിയുടെ ആരവമുയരുന്നു,
പുഴയും കായലുകളും സംഗമിച്ച് പ്രകൃതി സൗന്ദര്യം തുളുമ്പുന്ന
പുൽമാഡിലെ കാൽപ്പന്ത് കളി കായിക പ്രേമികളിൽ പുതിയൊരനുഭൂതി സമ്മാനിക്കും.
പതിറ്റാണ്ടുകളായി ഇവിടെ ഫുട് ബോൾ കളികൾ നടന്നുവരുന്നു.
ഈ മൈതാനത്ത് പന്തുതട്ടി നിരവധി താരങ്ങൾ പ്രമുഖ ക്ലബ്ബുകൾക്ക് വേണ്ടി ബൂട്ടണിഞ്ഞിട്ടുണ്ട്.
പ്രദേശത്തെ ക്ലബുകളുടെ കൂട്ടായ്മ രൂപീകരിച്ച് പുൽമാഡിൽ അഖിലേന്ത്യാ സൂപ്പർ സെവൻസ് ഫുട്ബോൾ ടൂർണമെന്റ് കളമൊരുങ്ങും.
മത്സരം നാടിൻ്റെ കളിയുത്സവമാക്കാനുള്ള തയ്യാറെടുപ്പുകൾ തുടങ്ങി.
നാട്ടിലെയും വിദേശത്തെയും കൂട്ടായ്മകളുടെ സഹകരണത്തോടെ മെയ് ആദ്യ വാരം പ്രമുഖ സെവൻസ് ഫുട് ബോൾ ടീമുകളായ സബാൻ കോട്ടക്കൽ, സൂപ്പർ സ്റ്റുഡിയോ മലപ്പുറം, അൽ മദീന ചെർപ്പുളശേരി, മെഡിഗാർഡ് അരീക്കോട്, എഫ്.സി ഗോവ, ബാംഗ്ലൂർ എഫ്.സി, ഷൂട്ടേർസ് പടന്ന, മൊഗ്രാൽ സ്പോർട്സ് ക്ലബ് , സിറ്റിസൻ ഉപ്പള എന്നീ പ്രമുഖ ടീമുകളിലായി നൈജീരിയ, ഘാന, സെനഗൽ, ഐവരി കോസ്റ്റ് തുടങ്ങിയ രാജ്യങ്ങളിലെ താരങ്ങളും, ഐ എസ്എൽ താരങ്ങളും, വിവിധ ടീമുകൾക്ക് വേണ്ടി ജേഴ്സിയണിയും.
ടൂർണമെന്റ് നടത്തിപ്പിനായി ആരിക്കാടി കെ.പി റിസോർട്ടിൽ നടന്ന യോഗത്തിൽ ബ്ലോക്ക് പഞ്ചായത്ത് ക്ഷേമ കാര്യ സ്ഥിരം സമിതി അധ്യക്ഷൻ അഷ്‌റഫ് അധ്യക്ഷനായി.
കെ.എം അബ്ബാസ് ഉദ്ഘാടനം ചെയ്തു. എ.കെ.ആരിഫ്, ബി.എ റഹ്മാൻ ആരിക്കാടി സംസാരിച്ചു.

