കുമ്പള.അംഗഡിമുഗർ ഗവ:ഹയർ സെക്കൻഡറി സ്കൂളിലെ സ്റ്റാർസ് പ്രീമോഡൽ കുട്ടികളുടെ പാർക്ക്, അകാലത്തിൽ പൊലിഞ്ഞ മിൻഹയുടെ പേരിൽ അറിയപ്പെടുമെന്ന് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ബേബി ബാലകൃഷ്ണൻ പറഞ്ഞു.
പരിമിതികൾക്കിടയിലും മികച്ച നിലവാരം പുലർത്താൻ സ്കൂളിന് കഴിഞ്ഞിട്ടുണ്ടെന്നും അവർ കൂട്ടിച്ചേർത്തു.
ജില്ലാ പഞ്ചായത്തിന് കീഴിൽ നിർമിച്ച ചിൽഡ്രൻസ് പാർക്കിന്റെ മേൽക്കുര ഉദ്ഘാടനം ബേബി ബാലകൃഷ്ണൻ നിർവഹിച്ചു.
ചടങ്ങിൽ പുത്തിഗെ പഞ്ചായത്ത് പ്രസിഡന്റ് ഡി. സുബ്ബണ്ണ ആൾവ അധ്യക്ഷനായി.
വാർഡ് അംഗങ്ങളായ അനിത മണ്ടംപടി,പ്രേമ എസ് റൈ,മജീദ് മുഗു,പി.ടി.എ പ്രസിഡന്റ് ബഷീർ കൊട്ടൂടൽ,പ്രിൻസിപ്പൽ ദീപ്തി,പ്രധാന അധ്യാപിക ജി എസ് വത്സല കുമാരി ,റസാക്ക് തോണി,അബ്ദുല്ല കണ്ടത്തിൽ സംസാരിച്ചു.

