കുമ്പള.സമഗ്ര ശിക്ഷാ കേരളം കാസർകോട് 2023- 24 രാഷ്ട്രീയ ആവിഷ്കർ അഭിയാൻ പദ്ധതിയിൽ ഉൾപ്പെടുത്തി യു.പി ക്ലാസ് വിദ്യാർഥികൾക്ക് ശാസ്ത്ര പഠനം അന്വേഷണാത്മകവും പ്രവർത്തനാധിഷ്ഠിതവും ആക്കുന്നതിന് വിവിധങ്ങളായ ശാസ്ത്ര പ്രവർത്തനങ്ങൾ ഉൾപ്പെടുത്തി വിദ്യാലയങ്ങളിൽ സയൻസ് ഫെസ്റ്റ് സയൻസ് ക്വിസ് സംഘടിപ്പിക്കുകയും തെരഞ്ഞെടുക്കപ്പെട്ട കുട്ടികൾക്കും അധ്യാപകർക്കുമുള്ള ബ്ലോക്ക് തല പരിപാടിയാണ് സയൻസ് ഫെസ്റ്റ് സയൻസ് ക്വിസ് .കുമ്പള ബ്ലോക്ക് തലത്തിൽ 36 കുട്ടികൾ വീതം സയൻസ് ഫെസ്റ്റിനും ക്വിസിനും 36 അധ്യാപകർ ഫെസ്റ്റിനും തങ്ങളുടെ പദ്ധതികൾ അവതരിപ്പിച്ചു. സയൻസ് ഫെസ്റ്റ് ബി.ആർ.സി കുമ്പളയിലും ക്വിസ് എ.ഇ.ഒ ഓഫീസിലുമായാണ് നടന്നത്. സയൻസ് ഫെസ്റ്റിന്റെ വിധികർത്താക്കളായി ബിനു മാത്യു എ.യു.പി.എസ് ഉപ്പള, ഭ്രമരാബിക എസ്.ജി.കെ.എച്ച്. എസ് കുട്ലു ,മുരളീധരൻ റിട്ട. അധ്യാപകൻ എ.യു.പി.എസ് ഹെദ്ദാരി ,ഡോ പ്രസന്ന എ ഡയറ്റ് ഫാക്കൽറ്റി മായിപ്പാടി, ക്വിസ് നിയന്ത്രിച്ച വിനയ കൃഷ്ണ എയുപിഎസ് മിയപ്പദവ് എന്നിവർ വിധിനിർണയം നടത്തി മികച്ച കുട്ടികളെ ജില്ലയിലേക്ക് തെരഞ്ഞെടുത്തു. പങ്കെടുത്ത മുഴുവൻ കുട്ടികൾക്കും സർട്ടിഫിക്കറ്റ് വിതരണവും വിജയികൾക്ക് സമ്മാനദാനവും നടത്തി.
പദ്ധതിയുടെ കുമ്പള ബ്ലോക്ക് തല ഉദ്ഘാടനം ഫാക്കൽറ്റി ഡോ. പ്രസന്ന എയുടെ അധ്യക്ഷതയിൽ കുമ്പള എ.ഇ. ഒ ശശിധര എം നിർവഹിച്ചു. വിധികർത്താക്കളായ വിനയ്കൃഷ്ണ , ബിനു മാത്യു, ഭ്രമരാംബിക ,മുരളീധരൻ എന്നിവർ ആശംസകൾ നേർന്നു. കുമ്പള ബ്ലോക്ക് പ്രോജക്ട് കോ- ഓർഡിനേറ്റർ ജയറാം ജെ സ്വാഗതവും സി.ആർ.സി.സി ഭാരതി.വൈ നന്ദിയും പറഞ്ഞു.

