കുമ്പള.കുമ്പള നഗരത്തിൽ
നടന്നു പോവുകയായിരുന്ന മധ്യവയസ്ക്കൻ സ്കൂട്ടറിടിച്ച് മരിച്ചു.
അംഗടിമുഗർ പെർളാഡത്തെ അബ്ദുല്ലക്കുഞ്ഞി ( 62 )ആണ് മരിച്ചത്.
ബദിയഡുക്കയിലെ ഒരു ലൈറ്റ് ആൻറ് സൗണ്ട് സ് സ്ഥാപനത്തിൽ മൈക്ക് ഓപ്പറേറ്ററായിരുന്നു.
കുമ്പള നഗര മധ്യത്തിൽ ബുധനാഴ്ച വൈകിട്ട് 4.45 ഓടെയായിരുന്നു അപകടം.
ഓട്ടോ സ്റ്റാൻഡ് ഭാഗത്ത് നിന്നും റോഡ് മുറിച്ചു കടക്കുകയായിരുന്ന അബ്ദുല്ലക്കുഞ്ഞിയെ അമിത വേഗതയിൽ വന്ന സ്കൂട്ടർ ഇടിക്കുകയായിരുന്നു.
ഇടിയുടെ ആഘാതത്തിൽ റോഡിലേക്ക് തെറിച്ചുവീന ഇയാളെ ഗുരുതര പരുക്കുകളോടെ കുമ്പള ജില്ലാ സഹകരണാശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.
ഭാര്യ: സഫിയ, ശംസുദ്ധീൻ, ഷാഹുൽ ഹമീദ് ( ഗൾഫ്), ഫൈസൽ.
സഹോദരങ്ങൾ: റഫീഖ്, സിദ്ധീഖ്, ഉമ്മർ, നഫീസ, ആയിഷ.

