കുമ്പള.മൊഗ്രാൽ ഗവ. വൊക്കേഷണൽ ഹയർസെക്കൻഡറി സ്കൂൾ കുത്തിരിപ്പ് മുഹമ്മദ് മൈതാനം വികസിപ്പിച്ച് ആധുനിക രീതിയിലുള്ള സ്റ്റേഡിയം നിർമിക്കുന്നതിന് കെഡിപി സഹായത്തോടെ മൂന്ന് കോടിയുടെ പദ്ധതിക്ക് അംഗീകാരം ലഭിച്ചതായി എ.കെ.എം അഷറഫ് അറിയിച്ചു.കുമ്പള പഞ്ചായത്ത് ഹാളിൽ ക്ലബ് പ്രതിനിധികളും പി.ടി.എ അംഗങ്ങളും, നാട്ടുകാരും പങ്കെടുത്ത യോഗത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
മഞ്ചേശ്വരം മണ്ഡലത്തിലെ വിവിധ പഞ്ചായത്തുകളിലെ മൈതാനങ്ങൾ വികസിപ്പിക്കുന്നതിൻ്റെ ഭാഗമായാണ് മൊഗ്രാലിലേക്കും മൂന്ന് കോടിയുടെ പദ്ധതിക്ക് അനുമതിയായത്.
ഇത് സംബന്ധിച്ച് ചേർന്ന ചർച്ചയിൽ കുമ്പള പഞ്ചായത്ത് പ്രസിഡന്റ് യു.പിതാഹിറ യുസുഫ്, വൈസ് പ്രസിഡൻ്റ് നാസർ മൊഗ്രാൽ, സ്ഥിരം സമിതി അധ്യക്ഷന്മാരായ ബി. എ റഹ്‌മാൻ ആരിക്കാടി, സബൂറ, നസീമ ഖാലിദ്, ജില്ലാ പഞ്ചായത്ത് അംഗം ജമീല സിദ്ദീഖ്, പഞ്ചായത്ത് അംഗങ്ങളായ യുസുഫ് ഉളുവാർ, റിയാസ് മൊഗ്രാൽ, മൊഗ്രാൽ സ്കൂൾ എസ്.എം.സി ചെയർമാൻ ഹാദി തങ്ങൾ മൊഗ്രാൽ സ്പോർട്സ് ക്ലബ് പ്രസിഡൻ്റ് അൻവർ അഹമ്മദ് എസ്, സെക്രട്ടറി ആസിഫ് ഇക്ബാൽ, സെഡ്.എ മൊഗ്രാൽ, ടി.എം ശുഹൈബ്,റിയാസ് കരീം, അഷ്‌റഫ് പെർവാഡ്, ടി.കെ ജാഫർ, സൈഫുദ്ദീൻ, എം.എ അബൂബക്കർ സിദ്ദീഖ്, മുഹമ്മദ്, ശരീഫ് ദീനാർ, അഷ്റഫ് സിമാൻ,ബി.കെ മുനീർ, ഹാരിസ് ബഗ്ദാദ് എന്നിവർ സംബന്ധിച്ചു.

