കുമ്പള.പൊതുവിദ്യാലയങ്ങൾ മികവിന്റെ കേന്ദ്രങ്ങളാക്കി മാറ്റുക എന്ന ലക്ഷ്യത്തോടെ നടപ്പിലാക്കുന്ന പഠനോത്സവം അംഗഡിമുഗർ സ്കൂളിൽ ഉത്സവാന്തരീക്ഷം സൃഷ്ടിച്ചു.
കുട്ടികൾ പഠനത്തിന്റെ ഭാഗമായി ഉൾക്കൊണ്ട കാര്യങ്ങൾ നിർഭയമായി രക്ഷിതാക്കളുടെ മുമ്പിൽ അവതരിപ്പിച്ചത് മികവിൻ്റെ നേർസാക്ഷ്യമായി മാറി.
പ്രീ പ്രൈമറി കുട്ടികൾക്ക് പ്രത്യേക പരിപാടിയായി ആട്ടവും പാട്ടും നടത്തി.
പഠനോത്സവം പുത്തിഗെ പഞ്ചായത്ത് പ്രസിഡന്റ് ഡി. സുബ്ബണ്ണ ആൾവ ഉദ്ഘാടനം ചെയ്തു.
പി.ടി.എ പ്രസിഡന്റ് ബഷീർ കൊട്ടൂടൽ അധ്യക്ഷനായി.
പ്രീ പ്രൈമറി വിഭാഗത്തിന് അനുവദിച്ച പഠനസാമഗ്രികളുടെ കൈമാറ്റം ഡി.ഇ.ഒ ദിനേശൻ നിർവഹിച്ചു.നാടൻ പാട്ട് കലാകാരി ജയരഞ്ജിത മുഖ്യാതിഥിയായി.
ബി.പി.സി ജെ. ജയറാം,
പഞ്ചായത്ത് അംഗം അനിത ദേലംബാടി ,പ്രധാനാധ്യാപിക ജി എസ് വത്സല കുമാരി,റസാക്ക് തോണി,പി മാധവൻ സംസാരിച്ചു.

