കാസർകോട്.ഹരിതം കൊച്ചുബാവ പുരസ്കാരം എഴുത്തുകാരനും മാധ്യമപ്രവർത്തകനുമായ കെ.എം അബ്ബാസിന് സമർപ്പിച്ചു. കുമ്പള പഞ്ചായത്ത് പ്രസിഡൻ്റ് ത്വാഹിറ യൂസുഫിൽ നിന്ന് ഏറ്റുവാങ്ങി.ഹരിതം ബുക്ക്സിന്റെ 25-ാം വാർഷികാഘോഷത്തിന്റെ ഭാഗമായാണ് പുരസ്കാരം ഏർപെടുത്തിയതെന്ന് എം.ഡി പ്രതാപൻ തായാട്ട് പറഞ്ഞു.ഷാർജ രാജ്യാന്തര പുസ്തകമേളയിൽ വെച്ചാണ് കൊച്ചുബാവ പുരസ്കാരം പ്രഖ്യാപിച്ചത്.കെ.എം അബ്ബാസിന്റെ സമ്പൂർണ കഥകൾ എന്ന കൃതിക്കാണ് പുരസ്കാരം.ചടങ്ങിൽ പുഷ്പാകരൻബെണ്ടിച്ചാൽ,
അശ്റഫ് കർള,ഹമീദ് അരമന,
കുഞ്ഞാമു മീപ്‌രി,ബി.എ റഹ്‌മാൻപങ്കെടുത്തു.അനാരോഗ്യം കാരണമാണ് ഷാർജയിൽ ചടങ്ങിന് എത്തിച്ചേരാൻ കഴിയാത്തതെന്നും സ്വദേശത്തു വന്നു പുരസ്കാരം കൈമാറാൻ ഹരിതം കാണിച്ച സൻമനസിന് നന്ദി പറയുന്നുവെന്നും കെ.എം അബ്ബാസ് അറിയിച്ചു

