ഉപ്പള.പാവങ്ങൾക്ക് തണലേകുന്ന അഭയകേന്ദ്രമായി സഹകരണ ബാങ്കുകൾ മാറേണ്ടതുണ്ടെന്ന് പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ പറഞ്ഞു.
വൻകിടക്കാരുടെ വായ്പകൾ എഴുതിതള്ളുമ്പോൾ സാധാരക്കാരുടെ വായ്പയ്ക്കു മേൽ ധൃതിപ്പെട്ട് ജപ്ത്തി നടപടികൾ സ്വീകരിക്കുന്നവരായി സഹകരണ ബാങ്കുകൾ മാറുന്നസ്ഥിതിയുണ്ടായി.
ഗ്രാമീണ സമ്പദ്ഘടനയുടെ നട്ടെല്ലായ സഹകരണ ബാങ്കുകൾ പുതിയ വിപ്ലവം സൃഷ്ടിക്കുന്ന മഹാപ്രസ്ഥാനമായി മാറണമെന്നും അദേഹം പറഞ്ഞു.
മഞ്ചേശ്വരം പ്രാഥമിക സഹകരണ കാർഷിക വികസന ബാങ്കിന് നയാബസാർ അമ്പാറിൽ പുതുതായി നിർമിച്ച കെട്ടിടോദ്ഘാടനം നിർവഹിച്ച് സംസാരിക്കുകയായിരുന്നു.
കറൻസിയുടെ വിനിമയം മാജിക്കാണ്. മർമം അറിഞ്ഞുള്ള വിനിമയം നടക്കുമ്പോഴാണ് പണത്തിന് വിലയുണ്ടാകുന്നതെന്നും അദ്ദേഹം പറഞ്ഞു.
ചടങ്ങിൽ എ.കെ.എം അഷ്റഫ് എംഎൽ.എ അധ്യക്ഷനായി.
സ്ട്രേങ് റൂമിൻ്റെ ഉദ്ഘാടനവും പ്രതിപക്ഷ നേതാവ് നിർവഹിച്ചു.
ബാങ്ക് പ്രസിഡൻ്റ് സോമശേഖര ജെ.എസ് സ്വാഗതം പറഞ്ഞു.
മഞ്ചേശ്വരം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻ്റ് ഷമീന ടീച്ചർ, മംഗൽപ്പാടി പഞ്ചായത്ത് പ്രസിഡൻ്റ് റുബീന നൗഫൽ, ജില്ലാ പഞ്ചായത്തംഗം റഹ്മാൻ ഗോൾഡൻ, മംഗൽപ്പാടി പഞ്ചായത്ത് വൈസ് പ്രസിഡൻ്റ് യൂസുഫ് ഹേരൂർ,സാബു അബ്രഹാം, അബ്ദുൽ ഷുക്കൂർ നഹ.കെ, രമ എ, സുരേഷ് കുമാർ പി.വി, കെ.ആർ ജയാനന്ദ, വൈസ് പ്രസിഡൻ്റ് മഞ്ചുനാഥ ആൾവ, ലക്ഷ്മൺ പ്രഭു, സെക്രട്ടറി ശരത്ത് കുമാർ, അസീസ് മെരിക്ക, എം.ബി യൂസുഫ് സംസാരിച്ചു.

