ഉപ്പള.ബദർ ജമാഅത്ത് കമ്മിറ്റിയുടെ നേതൃത്വത്തിൽ ഖാസി കുഞ്ഞഹമ്മദ് മുസ് ലിയാരുടെ മകൻ എം.കെ മുഹമ്മദ് മുസ് ലിയാർ അനുശോചന യോഗം ചേർന്നു.
ജമാഅത്ത് ചെയർമാൻ അബ്ദുല്ല ഫൈസി ഉദ്ഘാടനം ചെയ്തു. ബദർ ജമാഅത്ത് പ്രസിഡൻ്റ് സാദിഖ് ചെറുഗോളി സ്വാഗതം പറഞ്ഞു. ജമാഅത്ത് മുൻ പ്രസിഡന്റ് ഖാദർ ഹാജി അധ്യക്ഷനായി.ജോ. സെക്രട്ടറിമാരായ. അൻസാർ, പുതുച്ച, ട്രഷറർ അബ്ദുർച്ച, ജമാഅത്ത് മുൻ സെക്രട്ടറി അബ്ദുല്ല കുഞ്ഞി,ഖത്തീബ് സിദ്ദീഖ് സഅദി, മുഹസിൻ അസൈനാർ റിസ്‌വി, കുഞ്ഞഹമ്മദ്, ജമാഅത്ത് ജനറൽ സെക്രട്ടറി നൗഫൽ ചെറുഗോളി സംസാരിച്ചു.

