മൊഗ്രാൽ.ദേശീയ പാതയിൽ അശാസ്ത്രീയമായി അടുക്കി വെച്ച ഡിവൈഡറിൽ തട്ടി കാർ തലകീഴായി മറിഞ്ഞു.
മൊഗ്രാൽ പാലത്തിന് സമീപം ശനിയാഴ്ച രാവിലെ ആറരയോടെയായിരുന്നു സംഭവം.
കാറിലുണ്ടായിരുന്നവർ പരുക്കേൽകാതെ രക്ഷപ്പെട്ടു.
കുമ്പള ഭാഗത്ത് നിന്നും കാസർകോട് ഭാഗത്തേക്ക് പോവുകയായിരുന്ന മാരുതി സുസുക്കി ബലേനോ കാറാണ് അപകടത്തിൽ പെട്ടത്.
ദേശീയ പാത നിർമാണ പ്രവൃത്തിയുടെ ഭാഗമായി അടുക്കി വെക്കുന്ന ഇത്തരം ഡിവൈഡറുകൾ അപകടക്കെണിയാകുന്നത് നിത്യസംഭവമാണ്.
താൽക്കാലിക ഡിവൈഡറുകൾ സ്ഥാപിക്കുമ്പോൾ സിഗ്നൽ സംവിധാനങ്ങളോ, സൂചനാ ബോർഡുകളോ വേണമെന്ന നിയമം പാലിക്കാതെയാണ്
പലയിടത്തും ഇത്തരത്തിൽ അശാസ്ത്രീയമായ രീതിയിൽ ഡിവൈഡറുകൾ സ്ഥാപിച്ചത്.
റോഡ് പ്രവൃത്തി ആരംഭിച്ചതു മുതൽ ചെറുതും വലുതുമായ നൂറ് കണക്കിന് അപകടങ്ങളാണ് ഇതിനോടകം തന്നെ ദേശീയ പാത തലപ്പാടി - ചെങ്കള റീച്ചിൽ മാത്രം ഉണ്ടായത്.

