മൊഗ്രാൽപുത്തൂർ.ചൗക്കിയിലെ മയിൽപ്പാറ മജൽ - ഉജിർക്കര റോഡ് തകർന്ന് യാത്രാ ദുർഘടം പിടിച്ചതായതോടെ സഹികെട്ട സാമൂഹ്യ പ്രവർത്തകൻ വേറിട്ട പ്രതിഷേധത്തിലാണ്. അടിയന്തിരമായി റോഡ് നന്നാക്കിയില്ലെങ്കിൽ കരമില്ലെന്നാണ് സലിം സന്ദേശം എന്ന സാമൂഹ്യ പ്രവർത്തകൻ്റെ നിലപാട്. പഞ്ചായത്തിലെ പല ഭാഗങ്ങളിലുള്ള റോഡുകളെല്ലാം സഞ്ചാരയോഗ്യമാണെങ്കിലും എന്തേ നമ്മുടെ റോഡിന്റെ മാത്രം അവസ്ഥ ഇങ്ങനെ സലീം ചോദിക്കുന്നു. അധികൃതരോടു പലതവണ പരാതിപ്പെട്ടുവെങ്കിലും ഒരു നടപടിയുമില്ല. ഈ നാട്ടുകാരോട് ഈ വിവേചനം കാണിക്കുമ്പോൾ എന്റെ വീട്ടുകരം തരാൻ എനിക്കു മനസില്ല, ഒരു പൗരന് ലഭിക്കേണ്ട പല അവകാശങ്ങളും എനിക്കു മുണ്ട് അദേഹം പറയുന്നു. നികുതി അടക്കാതായതോടെ പഞ്ചായത്ത് അധികൃതർ വീട്ടിന് ആർ.ആർ. ഡിമാന്റ് നോട്ടീസ് പതിച്ചിരിക്കുകയാണ്. 15 ദിവസത്തിനകം നികുതി അടച്ചില്ലെങ്കിൽ വീട് ജപ്തി ചെയ്യുമെന്നാണ് താക്കീത്. എന്നാൽ സലീം തന്റെ നില പാടിൽ ഉറച്ചുതന്നെ.
!doctype>

