മൊഗ്രാൽ.ഒരു വ്യക്തി തന്റെ അർഹമായ അടിസ്ഥാന ആവശ്യങ്ങളുടെ പൂർത്തീകരണത്തിന് ആദ്യം സമീപിക്കുന്നത് വില്ലേജ് ഓഫീസുകളെയാണെന്നും വില്ലേജ് ഓഫീസുകളുടെ കാര്യക്ഷമമായ പ്രവർത്തനം പൊതു ജനങ്ങളുടെ പകുതി പ്രശ്നങ്ങൾക്കും പരിഹാരം കാണാൻ സഹായകമാവുമെന്നും കൊയ്‌പ്പാടി വില്ലേജ് ഓഫീസർ പി.എ മുഹമ്മദ് ഹാരിസ് പറഞ്ഞു.
ഇത്തരത്തിൽ ജനങ്ങളുടെ പ്രശ്നങ്ങൾ കണ്ടറിഞ്ഞ് പരിഹാരം കാണാൻ ടീം വർക്കായി പ്രവർത്തിച്ചതിന്റെ ഫലമാണ് സംസ്ഥാന സർക്കാറിന്റെ അംഗീകാരം കൊയ്‌പ്പാടി വില്ലേജ് ഓഫീസിനെ തേടിയെത്തിയതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ചുരുങ്ങിയ കാലയളവ് കൊണ്ട് തന്നെ ജില്ലയിലെ ഏറ്റവും പ്രവർത്തനക്ഷമതയുള്ള ഓഫീസാക്കി ജില്ലയുടെ വടക്കേയറ്റത്തെ കുമ്പള പഞ്ചായത്തിലെ കൊയ്‌പ്പാടി വില്ലേജ് ഓഫീസിനെ മാറ്റുക വഴി സംസ്ഥാന റവന്യൂ വകുപ്പ് ഏർപ്പെടുത്തിയ അവാർഡിന് അർഹനായ കൊയ്‌പ്പാടി വില്ലേജ് ഓഫീസർ പി.എ മുഹമ്മദ് ഹാരിസിന് മൊഗ്രാൽ ദേശീയവേദി സംഘടിപ്പിച്ച ആദര സമർപ്പണ യോഗത്തിൽ മറുപടി പ്രസംഗം നടത്തുകയായിരുന്നു അദ്ദേഹം.
കുമ്പള പഞ്ചായത്ത് വൈസ് പ്രസിഡന്റ് നാസർ മൊഗ്രാൽ ഉദ്ഘാടനം ചെയ്തു. ദേശീയവേദി പ്രസിഡന്റ് എം. വിജയകുമാർ അധ്യക്ഷനായി. കാസർകോട് ബ്ലോക്ക് പഞ്ചായത്ത് സ്ഥിരം സമിതി അധ്യക്ഷൻ അഷ്‌റഫ് കർള ഉപഹാരം സമ്മാനിച്ചു. പ്രസിഡന്റ് ഷാളണിയിച്ചു. പ്രവാസി വ്യവസായി ഹമീദ് സ്പിക് സ്നേഹ സമ്മാനം സമർപ്പിച്ചു. ജന.സെക്രട്ടറി റിയാസ് മൊഗ്രാൽ സ്വാഗതം പറഞ്ഞു. സ്പെഷ്യൽ വില്ലേജ് ഓഫീസർ എ അബ്ദുൽ റഹ്‌മാൻ, എ.എം സിദ്ദിഖ് റഹ്‌മാൻ, ട്രഷറർ എച്ച്.എം കരീം,സഹഭാരവാഹികളായ അഷ്‌റഫ് പെർവാഡ്, അബ്ദുല്ലകുഞ്ഞി നടുപ്പളം, ബി.എ മുഹമ്മദ് കുഞ്ഞി, മുഹമ്മദ് കുഞ്ഞി ടൈൽസ്,എക്സിക്യൂട്ടീവ് അംഗങ്ങളായ എം.എം റഹ്‌മാൻ, ടി.കെ അൻവർ, മുഹമ്മദ് അബ്കോ, ഖാദർ മൊഗ്രാൽ, ടി. എ കുഞ്ഞഹമ്മദ്, ടി.എ ജലാൽ, അഷ്‌റഫ് സാഹിബ്, എം.എസ് മുഹമ്മദ്,സീനിയർ അംഗം ഹമീദ് പെർവാഡ്, നൂർ ജമാൽ,സിദ്ദീഖ് ബി. എ തുടങ്ങിയവർ സംസാരിച്ചു.

