കുമ്പള.കേരളത്തിൻ്റെ ചരിത്രത്തിൽ ഒരു പക്ഷേ മറ്റൊരു സംസ്ഥാന പൊലിസിൻ്റെ ആദരവ് ഏറ്റുവാങ്ങിയ പൊതുപ്രവർത്തകൻ കാസർകോട്ടെ ഇബ്രാഹിം കൊടിയമ്മ മാത്രമായിരിക്കും.
കഴിഞ്ഞ കുറച്ചു കാലമായി അതിർത്തിയിലെ ചില കേസുകളുമായി ബന്ധപ്പെട്ട് വിട്ല പൊലിസിന് ആവശ്യമായ സഹായ സഹകരണങ്ങൾ ചെയ്തത് മുൻ നിർത്തിയാണ് വിട്ല പൊലിസ് ഇബ്രാഹിം കൊടിയമ്മയെ പ്രത്യേകം ആദരിച്ചത്.
ഇബ്രാഹിം കൊടിയമ്മയുടെ സേവന പ്രവർത്തനങ്ങൾ പലപ്പോഴും അത്ഭുതപ്പെടുത്തിയതായി വിട്ല പൊലിസ് ഇൻസ്പെക്ടർ പറഞ്ഞു.
രാഷ്ട്രീയ സാമൂഹ്യ ജീവകാരുണ്യ മേഖലകളിൽ ശക്തമായ ഇടപെടൽ നടത്തിവരുന്ന സാധാരണക്കാരനായ ഈ ഓട്ടോ തൊഴിലാളി, തൻ്റെ ജോലിക്കിടയിൽ നല്ലൊരു സമയവും സാമൂഹ്യ പ്രവർത്തനങ്ങൾക്കായി മാറ്റിവെക്കുകയാണ്.
പൊലിസുൾപ്പെടെ സർക്കാരിലെ വിവിധ വകുപ്പുകളിലെ ഉന്നത ഉദ്യോഗസ്ഥന്മാരുമായി നല്ല ബന്ധം പുലർത്തിപ്പോരുന്ന അദേഹത്തെ കർണാടക പൊലിസ് ആദരിച്ചത് അതിന് ഉദാഹരണമാണ്.
വലിയ സുഹൃദ് വലയങ്ങളുള്ള ഇബ്രാഹിം കൊടിയമ്മയുടെ സാമൂഹ്യ കാരുണ്യ പ്രവർത്തനങ്ങൾക്ക് പരിധിയില്ല. എവിടെ നിന്ന് വിളിച്ചാലും തന്നാൽ ആവുന്നത് ചെയ്ത് കൊടുക്കും.
രക്തം ആവശ്യമുള്ളവർക്ക് അത് ലഭ്യമാക്കാനും എല്ലായിപ്പോഴും മുൻ ബന്ധിയിലാണ്.
ജീവിതത്തിൽ ഒന്നും ആവണമെന്നും നേടണമെന്നും ആഗ്രഹമില്ല., അവസാന ശ്വാസം വരെ ഇത് തുടരുമെന്നും ഇബ്രാഹീം കൊടിയമ്മ പറയുന്നു.
വിട്ല പൊലിസ് സ്റ്റേഷനിൽ നൽകിയ ചടങ്ങിൽ സ്റ്റേഷൻ ഹൗസ് ഓഫീസർ ഉൾപ്പെടെയുള്ള പൊലിസ് ഉദ്യോഗസ്ഥർ സംബന്ധിച്ചു.

