കാസർകോട്.ദേശീയ പാത ചാലിങ്കാലിൽ സ്വകാര്യ ബസ് നിയന്ത്രണം വിട്ട് മറിഞ്ഞ് ഡ്രൈവർ മരിച്ചു.
മധൂർ രാംദാസ് നഗറിലെ ചേതൻ കുമാർ ( 40) ആണ് മരിച്ചത്.
വിദ്യാർഥികളടക്കം നിരവധി പേർക്ക് പരുക്കേറ്റു. തിങ്കളാഴ്ച വൈകിട്ട് നാലോടെയായിരുന്നു അപകടം.
മംഗളൂരുവിൽ നിന്നും കണ്ണൂരിലേക്കുള്ള മെഹബൂബ് ബസാണ് അപകടത്തിൽ പെട്ടത്.
ദേശീയ നവീകരണ പ്രവൃത്തിയുടെ ഗതാഗതം വഴി തിരിച്ചുവിട്ട ഭാഗത്തെ വളവിൽ നിന്നും ബസ് തല കീഴായി മറിയുകയായിരുന്നു.

