മൊഗ്രാൽ.മൊഗ്രാലിൽ രാത്രികാലങ്ങളിൽ മാത്രം ഇറങ്ങിയിരുന്ന പന്നിക്കൂട്ടങ്ങൾ പകൽസമയത്ത് കൂടി ജനവാസ മേഖലകളിൽ കാണുന്നതിൻ്റെ ആശങ്കയിലാണ് നാട്ടുകാർ.
പന്നിക്കൂട്ടങ്ങൾ ഭീഷണിയാവുന്ന സാഹചര്യത്തിൽ അടിയന്തര നടപടി വേണമെന്നാവശ്യപ്പെട്ട്
പഞ്ചായത്ത് അംഗം റിയാസ് മൊഗ്രാൽ, തഖ്‌വ നഗർ യുവജന കൂട്ടായ്മ പ്രതിനിധികൾ ജില്ലാ കലക്ടർ, മൃഗസംരക്ഷണ വകുപ്പ് മേധാവി എന്നിവർക്ക് പരാതി നൽകിയിട്ടും യാതൊരു വിധ നടപടിയും സ്വീകരിച്ചില്ലെന്ന ആക്ഷേപം ശക്തമാണ്.
മൊഗ്രാൽ ടൗൺ,തഖ്‌വ നഗർ ,മീലാദ് നഗർ, നടപ്പളം, ടി.വി.എസ് റോഡ് എന്നീ പ്രദേശങ്ങളിലാണ് പന്നിക്കൂട്ടങ്ങളുടെ വിഹാരം.
നേരത്തെ വീട്ടുപറമ്പുകളിൽ കയറുന്ന പന്നിക്കൂട്ടങ്ങൾ കാർഷിക വിളകളും ചെടികളും
നശിപ്പിച്ചിരുന്നു.
നാട്ടുകാർ പന്നി ശല്യത്തിൽ പൊറുതിമുട്ടി കഴിയുമ്പോഴാണ് ടിവിഎസ് റോഡിൽ പകൽസമയത്ത് പന്നിക്കുട്ടങ്ങൾ ഇറങ്ങാൻ തുടങ്ങിയത്.

