യു.എൽ.സി.സി അധികൃതർ ഇതൊന്നും അറിയുന്നില്ലേ...
മൊഗ്രാൽ."ചോരയിൽ കുളിച്ചു കിടക്കുന്ന ഇരുചക്ര വാഹനക്കാരൻ, പരിക്കേൽക്കാത്ത ഒരിടവുമില്ല ശരീരത്തിൽ. ദേഹമാസകലം മുറിഞ്ഞിരിക്കുന്നു" വെളുപ്പിന് പള്ളിയിലേക്ക് വന്ന നാട്ടുകാരാണ് സംഭവം ചോദിച്ചറിഞ്ഞത്. വാഹനം തട്ടിയതല്ലെന്നും, "ഹംപി ''ൽ തട്ടി തെറിച്ച് വീണതാണെന്നും പറഞ്ഞപ്പോൾ നടക്കാൻ വയ്യാത്ത യാത്രക്കാരനെ തൊട്ടടു ആശുപത്രിയിൽ എത്തിച്ചു. ഇത് മൊഗ്രാൽ ഷാഫി ജുമാമസ്ജിദിനടുത്തുള്ള സർവീസ് റോഡിൽ വേഗത കുറക്കാൻ സ്ഥാപിച്ച ഹംപിൽ തട്ടിയുള്ള അപകടമാണ്.
ഇത് ദിവസവും രാത്രി സംഭവിക്കുന്നു, ഇത്തരത്തിൽ പരുക്കേറ്റവർ നിരവധിയാണ്.
വിഷയം നിരവധി തവണ കുമ്പള യു.എൽ.സി.സി അധികൃതരെ വിവരമറിയിച്ചിട്ടും, യാതൊരു നടപടിയും സ്വീകരിച്ചില്ലെന്നു നാട്ടുകാർ പറയുന്നു. ദിവസേന രാത്രി ഇവിടെ അപകടം പതിവാണെന്ന് സമീപവാസികളും
പറയുന്നു. നിലവിളി കേട്ടാണ് സമീപത്തെ താമസക്കാർ ഓടിയെത്തുന്നത്. ചോര ഒലിച്ചു കിടക്കുന്ന പലരെയും തൊട്ടടുത്ത പള്ളിയിൽ കൊണ്ടുപോയി വൃത്തിയാക്കി ആശുപത്രിയിലേക്ക് പറഞ്ഞയക്കുകയാണ് നാട്ടുകാർ.
ഇത് എത്രനാൾ തുടരും. പ്രശ്നപരിഹാരത്തിന് അപകടമരണത്തെ കാത്തിരിക്കുകയാണോ അതികൃതർ..? നാട്ടുകാർ ചോദിക്കുന്നു.
ഹംപ് ഉണ്ടെന്നു മനസ്സിലാക്കാൻ രാത്രികാലങ്ങളിൽ ഇരുചക്രവാഹനക്കാർക്ക് കഴിയുന്നില്ല. ഉയരം കൂടിയുള്ള ഹംപ് കൂടിയാണ് ഇത്.ഹംപിനായി സിഗ്നൽ സംവിധാനമില്ലാത്തതും അപകടത്തിന് കാരണമാകുന്നു.

