( RIGHT MEDIA)
വളർത്തു മൃഗങ്ങളായ കോഴി, താറാവ് എന്നിവയിൽ വൈറസ് രോഗം വ്യാപിക്കുന്നുണ്ട്. കന്നുകാ ലികളിലെ നിർജലീകരണം പാലുത്പാദനത്തിൽ ഗണ്യമായ കുറവുണ്ടാക്കുന്നു. ചൂട് കാരണം പക്ഷി മൃഗങ്ങൾക്ക് വിശപ്പും പ്രതിരോധശേഷിയും കുറയുന്നതായും മൃഗസംരക്ഷണ മേഖലയിലുള്ളവർ ചൂണ്ടിക്കാട്ടുന്നു.
വിയർപ്പിലൂടെയും മൂത്രത്തിലൂടെയും ശരീരത്തിൽ നിന്നു ധാതു ലവണങ്ങൾ നഷ്ടമാകുന്നതിനാൽ ആരോഗ്യപ്രശ്നങ്ങൾ വർധിക്കാൻ ഇടയാകും.
അതിനാൽ പതിവിൽ നിന്നും വിപരീതമായി ധാരാളം വെള്ളം നൽകാൻ ശ്രദ്ധിക്കേണ്ടതാണ്. കന്നുകാലികളെ കഴിവതും പറമ്പുകളിൽ നട്ടുച്ച നേരത്ത് മേയാൻ വിടുന്നത് ഒഴിവാക്കാൻ ശ്രദ്ധിക്കമെന്നും നിർദ്ദേശമുണ്ട്.

