ദുബൈ.കേരളത്തിന്റെ സാമൂഹികവും സാംസ്കാരികവുമായ പുരോഗതിക്ക് പിന്നിൽ കെ.എം. സി.സിപോലുള്ള പ്രവാസി സംഘടനകളാണെന്നും, ആഗോളതലത്തിൽ സ്വീകാര്യത നേടിയ മഹത് പ്രസ്ഥാനമാണ് കെ.എം.സി.സിയെന്നും പ്രമുഖ പ്രഭാഷകനും മത പണ്ഡിതനുമായ
അഡ്വ.ഹനീഫ് ഹുദവി അഭിപ്രായപ്പെട്ടു.
ദുബൈ കെ.എം.സി.സി മംഗൽപാടി പഞ്ചായത്ത് കമ്മിറ്റി സംഘടിപ്പിച്ച ഇഫ്താർ സംഗമത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. നാടിന്റെ ആവശ്യമറിഞ്ഞ് കൊണ്ട് കാരുണ്യ, സാംസ്‌കാരിക, വിദ്യാഭ്യാസ മേഖലകളിൽ ദുബൈ കെ.എം.സി.സി മംഗൽപാടി പഞ്ചായത്ത് കമ്മിറ്റി നടത്തി വരുന്ന വിവിധങ്ങളായ പദ്ധതികൾ പ്രശംസനീയമാണെന്ന് ഉദ്‌ഘാടനം നിർവ്വഹിച്ച ദുബൈ കെ.എം.സി.സി ജില്ലാ കമ്മിറ്റി പ്രസിഡന്റ് സലാം കന്യപ്പാടി പറഞ്ഞു.
പ്രസിഡന്റ് ജബ്ബാർ ബൈദല അധ്യക്ഷനായി. ജനറൽ സെക്രട്ടറി റസാഖ് ബന്തിയോട് സ്വാഗതം പറഞ്ഞു.
അബ്ദുള്ള ആറങ്ങാടി, ഇസ്മായിൽ നാലാം വാതുക്കൽ, മൊയ്‌ദീൻ ബാവ ഹൊസങ്കടി, സുബൈർ കുബണൂർ, സുബൈർ അബ്ദുള്ള, ഇബ്രാഹിം ബേരികെ, സൈഫുദ്ദീൻ മൊഗ്രാൽ, മൻസൂർ മർത്യ, സലാം പാട്ലട്ക, യൂസുഫ് ഷേണി, മുഹമ്മദ് കളായി, ഖാലിദ് മള്ളങ്കൈ, അഷ്റഫ് ക്ലാസ്സിക്, ഹാഷിം ബണ്ടസാല, സിദ്ദിഖ് ബപ്പായിതൊട്ടി, അൻവർ മുട്ടം, ഇദ്‌രീസ് അയ്യൂർ, ഫാറൂഖ് അമാനത്, ഷൗക്കത്തലി മുട്ടം, ജംഷീദ് അട്ക, മഹ്മൂദ് അട്ക, ഹനീഫ് മാസ്റ്റർ സോങ്കാൽ, സിദ്ദിഖ് പഞ്ചത്തൊട്ടി, ഇമ്രാൻ മള്ളങ്കൈ, ഖാലിദ് മണ്ണംകുഴി തുടങ്ങിയവർ സംബന്ധിച്ചു.

