കുമ്പള.ദേശീയ പാതയിൽ ബൈക്കും ടാങ്കർ ലോറിയും കൂട്ടിയിടിച്ച് ഗുരുതരമായി പരുക്കേറ്റ ബിരുദ വിദ്യാർഥി മരിച്ചു.
ബംബ്രാണ അണ്ടിത്തടുക്ക നമ്പിടി ഹൗസിലെ ഖാലിദ് - ഫമീദ ദമ്പതികളുടെ മകൻ യൂസഫ് കൈഫ് (19) ആണ് മരിച്ചത്. ഏപ്രിൽ 20 ന് രാവിലെ 8.30 ന് ഉപ്പള കുക്കാർ ദേശീയ പാതയിലാണ് അപകടം. മംഗളൂരുവിലെ കോളജിലെ ബിരുദ വിദ്യാർഥിയാണ്. ബൈക്കിൽ കോളജിലേക്ക് പോകുന്നതിനിടയിൽ ദേശീയ പാത നിർമാണ പ്രവൃത്തിയുടെ ഭാഗമായി റോഡിലെ പൊടി ഒഴിവാക്കാൻ വെള്ളം ചീറ്റുകയായിരുന്ന ടാങ്കർ ലോറിയിയുമായി കൂട്ടിയിടിച്ചാണ്
അപകടമുണ്ടായത്.
ഗുരുതരമായി പരുക്കേറ്റ യൂസഫ് കൈഫ് മംഗളൂരുവിലെ ആശുപത്രിയിൽ തീവ്രപരിചരണ വിഭാഗത്തിൽ ചികിത്സയിലായിരുന്നു. വെള്ളിയാഴ്‌ച ഏഴോടെയായിരുന്നു മരണം.
ബംബ്രാണ ശാഖാ എസ്.കെ. എസ്.എസ്.എഫിൻ്റെ സജീവ പ്രവർത്തകനായിരുന്നു.
സഹോദരങ്ങൾ: കാസിഫ്, ലിയ, ലിബ.

