പൊന്നാനി. പൊന്നാനിയിൽ മാസപ്പിറവി കണ്ടതിൻ്റെ അടിസ്ഥാനത്തിൽ കേരളത്തിൽ നാളെ ചെറിയ പെരുന്നാളായിരിക്കുമെന്ന് ഖാസിമാരായ പാണക്കാട് സയ്യിദ് സ്വാദിഖലി ശിഹാബ് തങ്ങൾ, സമസ്ത പ്രസിഡൻ്റ് സയ്യിദ് മുഹമ്മദ് ജിഫ്രി മുത്തുക്കോയ തങ്ങൾ, ഇബ്രാഹീം ഖലീൽ ബുഖാരി തങ്ങൾ, പാളയം ഇമാം വി.കെ. ശുഹൈൽ മൗലവി എന്നിവർ അറിയിച്ചു.
റമദാൻ 30 പൂർത്തിയാക്കി ഗൾഫ് രാജ്യങ്ങളിലും നാളെ ഈദുൽ ഫിത്വർ ആഘോഷിക്കും.

