പടിഞ്ഞാറെ ചക്രവാളത്തിൽ ശവ്വാലിൻ്റെ പൊന്നമ്പിളി പ്രത്യക്ഷപ്പെ
ടുന്നതോടെ വിശുദ്ധിയുടെ ശീതളച്ഛായയിൽ ആത്മ നിർവൃതിയടഞ്ഞ വിശ്വാസികൾ
ക്ക് വസന്തത്തിന്റെ ധന്യ നിമിഷ
ങ്ങൾ സമ്മാനിച്ചുകൊണ്ട് ഈദുൽഫിത്വർ കടന്നു വരികയായി.
എങ്ങും ആഹ്ളാദത്തിന്റെ കുളിർകാറ്റ് വീശി തുടങ്ങുകയായി.
മണ്ണിലും വിണ്ണിലും ആത്മ ഹർഷ
ത്തിന്റെ പൊൻതിരിവെട്ടം പ്രകാശിക്കുകയായി.
തക്ബീർ നാദങ്ങളുടെ
മാറ്റൊലികൾ അന്തരീക്ഷത്തിൽ അലയടിക്കുകയായി. പുത്തനുടു
പ്പുകളുടെയും സുഗന്ധ ദ്രവ്യങ്ങളുടെയും ഗന്ധം ഇളം കാറ്റിലൂടെ കടന്നുവരികയായി. മനംനിറയെ
സന്തോഷവും ചുണ്ടിൽ മന്ദസ്മിതവുമായി കൈകളിൽ
മൈലാഞ്ചിയണിഞ്ഞ് പിഞ്ചു
കുഞ്ഞുങ്ങൾ പെരുന്നാളിനെ വരവേൽക്കാൻ തുള്ളിച്ചാടുകയായി.
അതെ,മുസ്‌ലിംകൾക്ക് ഈദുൽ
ഫിത്വർ ആനന്ദത്തിന്റെയും ആഹ്ളാദത്തിൻറെയും സുദിന
മാണ്. കഴിഞ്ഞ ഒരു മാസക്കാലം
നാഥൻ്റെ പ്രീതിക്കു വേണ്ടി
വിശപ്പും ദാഹവും സഹിച്ച് അന്നപാനിയങ്ങളും ദേഹേച്ഛകളും ത്യജിച്ച്
ദാനധർമ്മങ്ങൾ പെരുപ്പിച്ച് ഖുർആൻ പാരായണത്തിലും പുണ്യവചനങ്ങളിലും മുഴുകി ഏറെ ക്ലേശങ്ങൾ സഹിച്ച് ദീർഘ
നേരം തറാവീഹും മറ്റും നിസ്കരി
ച്ച് രാപ്പകലുകൾആരാധനകളാൽ
ആത്മീയ വിശുദ്ധി കൈവരിച്ച
വിശ്വാസികൾക്ക് നാഥൻ കനിഞ്ഞരുളിയ ഒരപൂർവ്വ സുന്ദരദിനമാണ് ഈദുൽ ഫിത്വർ.
പുണ്യങ്ങളുടെ വസന്തോൽസവ
മായിരുന്ന പവിത്ര മാസത്തെ
അശ്രദ്ധയോടെ ചിലവഴിച്ചവർക്ക്
ആഘോഷിക്കുവാനുള്ളതല്ല
മറിച്ച് മാസങ്ങൾക്ക്
മുമ്പ് തന്നെ പ്രാർത്ഥനാ നിരതമായമനസോടെ വിശുദ്ധിയുടെ മാസത്തെ പ്രതീക്ഷിച്ചിരുന്ന് ആത്മീയനിർവൃതിയോടെ പുണ്യ
മാസത്തെ വരവേറ്റ് ആരാധനകളാൽ വിശുദ്ധിയുടെ
വസന്തം ആവോളം ആസ്വദിച്ച്
അനുസരണ ശീലരായ വിശ്വാസികൾക്ക്
അല്ലാഹു നൽകുന്ന പാരിതോഷി
കമാണ് പെരുന്നാൾ.
ഹിജ്റ: രണ്ടാം വർഷം റമദാൻ നോമ്പ് നോമ്പ് നിർബന്ധമാക്കപ്പെട്ടു.അതേ വർഷം മുതൽക്കാണ് ഈദുൽ
ഫിത്വറും നിയമമാക്കപ്പെട്ടത്.
ജാഹിലിയ്യ കാലത്തെ ആഘോഷം സ്മരിച്ചു കൊണ്ട് മദീനക്കാർ രണ്ടു ദിവസങ്ങളിൽ ഉല്ലസിക്കുന്നത് കാണാൻ കഴിഞ്ഞ പ്രവാചകർ (സ) അവരോട് പറഞ്ഞു.
ഇതിലും ഗുണകരമായ
രണ്ട് ആഘേഷ ദിനങ്ങൾ അല്ലാ
ഹു നിങ്ങൾക്ക് പകരമായി തന്നി
രിക്കുന്നു ശവ്വാൽ ഒന്നിനുള്ള
ഈദുൽ ഫിത്വർ ദുൽഹിജ്ജ:
പത്തിനുള്ള ഈദുൽ അസ്ഹ
ഇവയാണ് പ്രസ്തുത ആഘോഷ ദിനങ്ങൾ.
ഹസ്രത്ത് ഇബ്രാഹിം നബി (അ) മിൻ്റെയും യും മകൻ ഇസ്മായിൽ
നബി (അ)മിൻ്റെയും ത്യാഗ
സ്മരണകൾ അയവിറക്കിയും
ഇസ്‌ലാമിലെ പഞ്ച സ്തംഭങ്ങളി
ലൊന്നായ ഹജ്ജ്കർമ്മവുമായി
ബന്ധപ്പെട്ടുമാണ് മുസ്‌ലിം ലോകം ഈദുൽ അസ്ഹ കൊണ്ടാടുന്നതെങ്കിൽ ഇസ്‌ലാം കാര്യങ്ങളിലൊന്നായ റമദാൻ വ്രതത്തിന് പരി
സമാപ്തികുറിച്ചു കൊണ്ടാണ്
ഈദുൽ ഫിത്വർ ആഘോഷിക്കു
ഈദുൽ ഫിത്വർ എന്ന പേര്
തന്നെ "ഫിത്വർ സകാത്തിനെ," സൂചിപ്പിക്കുന്നു.' ഫിത്വർ എന്നാൽ
മുറിക്കുക എന്നാണർത്ഥം. അതെ,ഒരു മാസത്തെ വ്രതത്തെ കുറിക്കുന്ന ദിവസം . ഈദുമായിബന്ധപ്പെട്ട നിർബന്ധ ആരാധനയാണ് ഫിത്വർസകാത്ത്.
ഹിജ്റ:രണ്ടാം വർഷം തന്നെയാണ് ഫിത്വർ സകാത്ത്
നിർബന്ധമാക്കപ്പെട്ടത്.
പെരുന്നാൾദിവസം പട്ടിണി കിട
ക്കുന്നവരായി' ആരുമുണ്ടാവരു
തെന്നും പാവപ്പെട്ടവർകൂടി അന്ന്
സുഭക്ഷിതമായി ഭക്ഷിക്കണമെന്നുമുളള ഉദ്ദേശത്തോടും വ്രതത്തിനിടയിൽ
സംഭവിച്ചിരിക്കാവുന്ന വീഴ്ചകൾ
ക്ക് പരിഹാരവു മായാണ് ഫിത്വർസകാത്ത് നിർബന്ധമാക്കപ്പെട്ടിരിക്കുന്നത്.
തന്റെയും ആശ്രിതരുടെയും പെരുന്നാൾ ദിവസത്തെ ഭക്ഷണം വസ്ത്രം പാർപ്പിടം ഇവകഴിച്ചുമിച്ചമുള്ളവ ഒരാൾക്ക് ഒരുസ്വാഅ് വീതം നാട്ടിലെ മുഖ്യ
ഭക്ഷണമായി ഉപയോഗിക്കുന്ന
ധാന്യത്തിൽ നിന്ന് സകാത്തായി
നൽകണം.
റമദാനിൻ്റെ അവസാനത്തെ പകലിൻ്റെ സൂര്യസ്തമിക്കുംമുമ്പ് ആശ്രിതരിൽ
ആരൊക്കെയുണ്ടോ അവർക്കെല്ലാംവേണ്ടി സകാത്ത്
കൊടുക്കണം.
ശവ്വാലിൻ്റെ തുടക്കം മുതൽ പെരുന്നാൾദിവസം അവസാനിക്കുന്നതിനിടയിലാണ്
ഇതിൻ്റെ സമയമെങ്കിലും
പെരുന്നാൾ നിസ്കാരത്തിന് മുമ്പ് കൊടുത്ത് തീർക്കലാണ് ഉത്തമം.
ആ ദിവസത്തെ തൊട്ട് പിന്തിക്കൽ
കുറ്റകരമാണ്.
ശവ്വാൽ മാസപ്പിറവി ദൃശ്യമായത്
മുതൽ പെരുന്നാൾ നിസ്കാരത്തിന് നിൽക്കുന്നത് വരെ പള്ളികളിലും വഴികളിലും വീടുകളിലും അങ്ങാടികളിലും
തക്ബീർ ചൊല്ലൽ സുന്നത്താണ്
പെരുന്നാൾ ദിവസം പ്രഭാതത്തിനു
ശേഷം കുളിക്കുക , പുതുവസ്ത്ര
ങ്ങളണിഞ്ഞ് സുഗന്ധം ഉപയോഗിച്ചു നിസ്കാരത്തിനായി പള്ളികളിലോ ഈദ് ഗാഹുകളിലോ ചെല്ലുക, പുറപ്പെടുന്നതിനു മുമ്പായി ലഘു ഭക്ഷണം കഴിക്കുക, പാശ്ചാതാപവും,പ്രാർ
ത്ഥനകളും അധികരിപ്പിക്കുക,
ബന്ധുമിത്രാധികളെ സന്ദർശിക്കുക, വിഭവങ്ങളൊരുക്കി അതിഥികളെ സൽകരിക്കുക, ദാനധർമ്മങ്ങൾ ചെയ്യുക, ദരിദ്രർ അനാഥകൾ ,അമലകൾ മുതലായവർക്ക് വസ്ത്രവും ഭക്ഷണവും നൽകി സഹായിക്കൽ, തുടങ്ങിയകാര്യങ്ങളെല്ലാം പെരു
ന്നാൾ ദിനത്തിൽ ചെയ്യേണ്ട
പ്രധാന കർമ്മങ്ങൾ.
ഇവക്കു പുറമെ പെരുന്നാളിനു
രണ്ട് റകഅത്ത് നിസ്കാരം
സ്ത്രീകൾക്കും പുരുഷൻമാർക്കും
സ്ത്രീകൾ വീടുകളിൽ വെച്ചു നിർവ്വഹിച്ചാൽ മതിയാകും.
പുരുഷൻമാർ പള്ളികളിലോ ഈദ് ഗാഹുകളിലോ ചെന്ന് സംഘമായി നിർവ്വഹിക്കേണ്ടതാണ്.
സൂര്യൻ ഉദിച്ചത് മുതൽ ഉച്ചവരെ
യാണ് ഇതിന്റെ സമയം.
നിസ്കാരത്തിനു ശേഷം രണ്ടു
ഖുത്വുബ(പ്രസംഗം)സുന്നത്തുണ്ട്
നിസ്കാരത്തിൽസംബന്ധിച്ചവരെല്ലാം അത്കേൾക്കേണ്ടതാണ്.
രണ്ടു പെരുന്നാൾ രാത്രികളിലും
ആരാധനകളാൽ സജീവമാവണ
മെന്ന് മഹാൻമാർ പറഞ്ഞിട്ടുണ്ട്.
നാടിനും സമൂഹത്തിനും ഉപകാ
രപ്രദമായ മറ്റു കാര്യങ്ങളും ചെയ്യാവുന്നതാണ്. അല്ലാതെ പെരുന്നാളാഘോഷത്തിൻ്റെ പേരിൽനീണ്ട ഒരു മാസക്കാലം നാം നേടിയെടുത്ത ആത്മശുദ്ധി കളങ്കപ്പെടുത്തുന്ന ഒരു പ്രവർത്തനങ്ങളും ഒരാളിൽ നിന്നും ഉണ്ടാവാൻ പാടില്ല. പെരുന്നാളാഘോഷം
അടിപൊളിയാക്കാൻ കാത്തിരി
ക്കുന്ന ഒരു പറ്റം യുവാക്കളെ കാ
ണാൻ കഴിയും.
പെരുന്നാളാഘോഷമെന്നത് മദ്യം
മോന്തുന്നതിലും സിനിമകാണു
ന്നതിലും മറ്റു അനാശാസ്യ പ്രവർ
ത്തികൾ ചെയ്യുന്നനിലുമാണെന്നാണവർ
ധരിച്ചു വെച്ചിരിക്കുന്നത്.
ഈദ് ഒരാഘോഷമാണ്.അതിനു
മപ്പുറം കൃതജ്ഞയൊഴുകുന്ന
ഒരു ആരാധന കൂടിയാണ്.
ആഘോഷത്തിന്റെ പേരിൽ
അമിതമായ ആഹ്ളാദ പ്രകടനവും ദുർവ്യയവും ഇസ്‌ലാംഒരിക്കലും അനുവദിക്കുന്നില്ല.
ഇസ്‌ലാമിലെ ആഘോഷങ്ങൾക്ക് നിയന്ത്ര
ണങ്ങളുണ്ട്.
അതിൻ്റെ പരിധിക്ക
കത്ത് നിന്നുകൊണ്ട് മാത്രമാവണം നമ്മുടെ ആഘോഷം.
അതിനാൽ ഇസ്‌ലാം അംഗീകരിക്കുന്ന നിലക്കുള്ള
ആഘോഷങ്ങൾ മാത്രം നാം
ആഘോഷിക്കുക.
ഇതിലേക്ക് മറ്റുള്ളവരെ പ്രേരിപ്പി
ക്കുക.വിശുദ്ധ റമസാനിൽ നാം
നേടിയെടുത്ത ആത്മ ശുദ്ധി
നഷ്ടപ്പെടാതെ നമുക്കിനി ജീവിതം തുടരാം.ആ പ്രതിജ്ഞ
യോടെയാവട്ടെ നമ്മുടെപെരു
ന്നാളാഘോഷം.
അല്ലാഹു അക്ബർ........
വലില്ലാഹിൽഹംദ്.
✍🏻
അബ്ദുൽ ഖാദിർ വിൽ റോഡി

