മുംബൈ.എ.ഐ കെ.എം.സി.സി മുംബൈ സിറ്റി കമ്മിറ്റിയുടെ നേതൃത്വത്തിൽ ഇഫ്താർ സംഗമവും സമൂഹ നോമ്പ് തുറയും സംഘടിപ്പിച്ചു.
എ.ഐ കെ.എം.സി.സി വൈസ് പ്രസിഡൻ്റ് എം.എ ഖാലിദ് അധ്യക്ഷനായി.
മഹാരാഷ്ട്ര സംസ്ഥാന പ്രസിഡൻ്റ് അസീസ് മാണിയൂർ ഉദ്ഘാടനം ചെയ്തു.മുസ് ലിം ലീഗ് മഹാരാഷ്ട്ര സംസ്ഥാന ജന.സെക്രട്ടറി അബ്ദുൽ റഹിമാൻ സി.എച്ച്, എ.ഐ കെ.എം.സി.സി നാഷണൽ ട്രഷറർ കെ.എം.എ റഹിമാൻ, വൈസ് പ്രസിഡൻ്റ് വി.കെ സൈനുദ്ധീൻ, സംസ്ഥാന ജന.സെക്രട്ടറി കെ.പി അബ്ദുൽ ഗഫൂർ, ട്രഷറർ പി.എം ഇഖ്ബാൽ, ബോംബൈ കേരള മുസ് ലിം ജമാഅത്ത് പ്രസിഡൻ്റ് വി.എ ഖാദർ ഹാജി, പി.വി സിദ്ധീഖ്, അസീം മൗലവി, മഷൂദ് മാണിക്കോത്ത്, ഷംനാസ് പോക്കർ സംസാരിച്ചു.യോഗത്തിൽ മുംബൈ സിറ്റി കെ.എം.സി.സിക്ക് രൂപം നൽകി.

