കുമ്പള.രണ്ടു പതിറ്റാണ്ടു കാലമായി നാട്ടിലും മറുനാട്ടിലും ജീവകാരുണ്യ സാമൂഹിക സാംസ്കാരിക വിദ്യാഭ്യാസ മേഖലകളിൽ തുല്യതയില്ലാത്ത പ്രവർത്തനം നടത്തി വരുന്ന റിയാദ് കെ.എം.സി.സി മഞ്ചേശ്വരം മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ ചികിത്സാ ധനസഹായം കൈമാറി.
മാരക രോഗം ബാധിച്ച് എറണാകുളം അമൃത ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്ന മൊഗാൽ പുത്തൂരിലെ പിഞ്ചു ബാലന് മുക്കാൽ ലക്ഷം രൂപയുടെ ചികിത്സാ സഹായമാണ് കൈമാറിയത്.
ആരിക്കാടി ഹാജി മുഹമ്മദ് പൊടിഞ്ഞി കാരുണ്യ കേന്ദ്രത്തിൽ വച്ച് നടന്ന ചടങ്ങിൽ മുസ് ലിം ലീഗ് ജില്ലാ പ്രസിഡൻ്റ് കല്ലട്ര മാഹിൻ ഹാജി, എ.കെ.എം അഷ്‌റഫ് എം.എൽ. എ ക്ക് തുക കൈമാറി.
മുസ് ലിം ലീഗ് ജില്ലാ വൈസ് പ്രസിഡന്റ് എം.വി യുസഫ്, മണ്ഡലം ജന.സെക്രട്ടറി എ.കെ ആരിഫ്, കാസർകോട് ബ്ലോക്ക് പഞ്ചായത്ത് സ്ഥിരം സമിതി അധ്യക്ഷൻ അഷ്‌റഫ് കർള,
ബി.എം മുഹമ്മദ് അലി, ഗഫൂർ ഏരിയൽ, യഹിയ തങ്ങൾ,കെ. എം.സിസി മഞ്ചേശ്വരം മണ്ഡലം പ്രസിഡൻ്റ് ഇബ്രാഹിം ബേരിക്കെ, ബി.എ റഹ്മാൻ,
പി.കെ മുസ്തഫ ഹാജി, മുഹമ്മദ് കുഞ്ഞി കുമ്പോൽ , അബ്ദുല്ല ബന്നംങ്കുളം, റഫീഖ് അബ്ബാസ്, നൂർ ജമാൽ, അബ്ബാസ് മടിക്കേരി തുടങ്ങിയർ സംബന്ധിച്ചു.

