കുമ്പള.വേനൽ അവധി കാലത്തെ കളി ചിരികൾക്കൊപ്പം അവധിക്കാലം ആനന്ദകരമാക്കാൻ അംഗഡി മുഗർ ഹയർ സെക്കൻഡറി സ്കൂളിൽ മലയാള മധുരം, മധുര കന്നഡ പുസ്തകങ്ങൾ വിതരണം ചെയ്തു.
അവധിക്കാലത്തും ഒന്ന് രണ്ട് ക്ലാസുകളിലെ കുട്ടികളെ വായനയിലേക്ക് എത്തിക്കുന്നതിന് വേണ്ടി പൊതു വിദ്യാഭ്യാസ വകുപ്പും , സമഗ്ര ശിക്ഷാ കേരളവും ചേർന്ന് നടപ്പിലാക്കുന്ന പദ്ധതിയാണിത്.
പുസ്തക വായനയ്ക്കൊപ്പം അവധിക്കാല അനുഭവങ്ങൾ രേഖപ്പെടുത്താനും അവസരമൊരുക്കും.
പ്രധാന അധ്യാപിക കുമാരി വത്സല ജി.എസ് പുസ്തകം കൈമാറി.
ഫാത്തിമത്ത് റഷീദ എം.എ, അസറുന്നീസ എ, റസീന വി സംസാരിച്ചു.

