കുമ്പള.ദേശീയ പാതയോരത്ത് നിര്‍ത്തിയിട്ടിരുന്ന ലോറിയില്‍ നിന്ന് ബാറ്ററികളും ടാര്‍പോളിനും കവര്‍ന്ന സംഘം ടാങ്ക് തകര്‍ത്ത് 350 ലിറ്റര്‍ ഡീസലും മോഷ്ടിച്ചു.
ഞായറാഴ്ച രാത്രിയിലാണ് കവർച്ച നടന്നതെന്നാണ് സംശയം.
കണ്ണൂർ കൂത്തുപ്പറമ്പ് സ്വദേശിയായ ഡ്രൈവർ സന്ദീപ്
ശനിയാഴ്ച തൃശൂരില്‍ നിന്ന് സോപ്പ് ലോഡുമായി ഉപ്പളയില്‍ എത്തിയതായിരുന്നു സന്ദീപ്. തിരികെ തൃശൂരിലേക്ക് കുമ്പളയില്‍ നിന്നാണ് ലോഡ് എടുക്കേണ്ടിയിരുന്നത്.
രാത്രി വൈകിയതിനാല്‍ ലോഡെടുക്കാന്‍ കഴിഞ്ഞില്ല. അതിനാല്‍ കുമ്പള ബസ്സ്റ്റാന്റിന് സമീപത്ത് ദേശീയ പാതയോരത്ത് ലോറി നിര്‍ത്തിയിട്ടാണ് സന്ദീപ് കൂത്തുപറമ്പിലേക്ക് പോയി.
തിങ്കളാഴ്ച രാവിലെ തിരിച്ചെത്തിയപ്പോഴാണ് കവര്‍ച്ച നടന്ന വിവരം അറിഞ്ഞത്. ലോറിയുടെ രണ്ടു ബാറ്ററികള്‍ ഊരിയെടുത്ത സംഘം അകത്ത് സൂക്ഷിച്ചിരുന്ന രണ്ട് ടാര്‍ പോളിനുകളും കവർന്നു.
പിന്നീട് ടാങ്കിന്റെ പൂട്ടു തകര്‍ത്ത് 350 ലിറ്റര്‍ ഡീസലും ഊറ്റിയെടുത്താണ് കവര്‍ച്ചക്കാര്‍ മടങ്ങിയത്. മോഷ്ടാക്കളെ കണ്ടെത്താന്‍ സമീപത്തെ സിസിടിവി കാമറകള്‍ പൊലിന് പരിശോധിച്ചുവരികയാണ്. കുമ്പള പൊലിസ് കേസെടുത്ത് അന്വേഷണം തുടങ്ങി.

