ഉപ്പള.വിശുദ്ധ ഹജജ് കർമ്മത്തിന് യാത്ര തിരിക്കുന്ന മഞ്ചേശ്വരം മണ്ഡലത്തിലെ ഹജ്ജാജികൾക്ക് മുസ് ലിം ലീഗ് മഞ്ചേശ്വരം നിയോജക മണ്ഡലം കമ്മിറ്റിയുടെ യാത്രയയപ്പ് സംഗമവും പഠന ക്ലാസും 16 ന് വ്യാഴാഴ്ച
രാവിലെ 10 മുതൽ ഉച്ചക്ക് ഒന്നുവരെ ഉപ്പള ബേക്കൂർ സുഭാഷ് നഗര റോയൽ ബൊള്ളാർ കോംപൗണ്ടിൽ വെച്ച് നടക്കും.
മുസ് ലിംലീഗ് ജില്ല പ്രസിഡൻ്റ് കല്ലട്ര മാഹിൻ ഹാജി ഉദ്ഘാടനം ചെയ്യും.എ.കെ.എം. അഷ്റഫ് എം.എൽ.എ സംസാരിക്കും.
മുസ് ലിം ലീഗ് ജില്ലാ മണ്ഡലം നേതാക്കൾ സംബന്ധിക്കും.
മാണിക്കോത്ത് ഖതീബ് മുഹ്‌യദ്ധീൻ അൽ- അസ്ഹരി ഹജ്ജ് പഠന ക്ലാസിന് നേതൃത്വം നൽകുമെന്ന് പ്രസിഡൻ്റ് അസീസ് മെരിക്കെ, ജന.സെക്രട്ടറി എ.കെ ആരിഫ് അറിയിച്ചു.

