ഉപ്പള.ദേശീയ അപകടങ്ങൾ നിത്യസംഭവമാകുന്നു.
ഉപ്പള ഗേറ്റിനു സമീപം മറ്റൊരു വാഹനത്തെ മറികടന്നെത്തിയ ലോറി യാത്രക്കാരെ ഇറക്കാന്‍ നിര്‍ത്തിയിട്ട സ്വകാര്യ ബസിലിടിച്ചു.
അപകടത്തിൽ രണ്ട് യാത്രക്കാര്‍ ഉള്‍പ്പെടെ നാലുപേര്‍ക്ക് പരുക്കേറ്റു.ഇന്നലെ രാവിലെ ദേശീയ പാതയിലാണ് അപകടം. തലപ്പാടിയില്‍ നിന്ന് കാസര്‍കോട്ടേക്ക് വരികയായിരുന്ന സ്വകാര്യ ബസ് ഉപ്പള ഗേറ്റില്‍ എത്തിയപ്പോള്‍ യാത്രക്കാരെ ഇറക്കാന്‍ നിര്‍ത്തിയതായിരുന്നു. ഇതിനിടയില്‍ മംഗളൂരുവിലേക്ക് പോവുകയായിരുന്ന ലോറി, മറ്റൊരു വാഹനത്തെ മറികടക്കുന്നതിനിടയില്‍ നിര്‍ത്തിയിട്ട ബസിന്റെ മുന്‍ഭാഗത്ത് ഇടിക്കുകയായിരുന്നു. ബസിനകത്ത് കുടുങ്ങിയ ഡ്രൈവര്‍ അഷ്റഫിനെ നാട്ടുകാരാണ് രക്ഷപ്പെടുത്തിയത്.
ലോറി ഡ്രൈവർ, സഹായി എന്നിവർക്കും പരുക്കേറ്റു.
അഗ്നി രക്ഷാ സേനയും പൊലിസുമെത്തി അപകടത്തിനിടയാക്കിയ വാഹനങ്ങള്‍ നീക്കിയതിന് ശേഷമാണ് ഗതാഗതം പുനഃസ്ഥാപിച്ചത്.

