കുമ്പള.വിമാനത്തിൻ്റെ ഭാഗം കയറ്റിവരുന്നതിനിടെ കുടുങ്ങിയ കണ്ടെയ്നർ ലോറി സർവീസ് റോഡിൽ നിന്നും മാറ്റി.
വ്യാഴാഴ്ച വൈകിട്ട് നാലരയോടെയായിരുന്നു കണ്ടെയ്നർ ദേശീയ പാതയിൽ ഷിറിയ പാലത്തിന് സമീപം സർവീസ് റോഡിൽ കുടുങ്ങിയത്.
ഇതോടെ സർവീസ് റോഡിൽ ഗതാഗതക്കുരുക്ക് അനുഭവപ്പെട്ടതോടെ വാഹനങ്ങൾ പിന്നോട്ട് എടുത്താണ് ഗതാഗതക്കുരുക്ക് ഒഴിവാക്കിയത്.
തുടർന്ന് സർവീസ് റോഡ് വഴിയുള്ള ഗതാഗതം മുട്ടത്ത് ബാരിക്കേഡ് വച്ച് തടഞ്ഞു.
മംഗളൂരുവിൽ നിന്നും ഏഴിമല നാവിക അക്കാദമിയിലേക്ക് വിമാനത്തിൻ്റെ ഭാഗം കയറ്റിപ്പോവുകയായിരുന്ന നൂറോളം ചക്രമുള്ള കൂറ്റൻ കണ്ടെയ്നറാണ് കുടുങ്ങിയത് .
സർവീസ് റോഡിൽ നിന്നും പഴയ ദേശീയ പാതയിലേക്ക് ഇറങ്ങുന്നതിനിടെ സംരക്ഷണ ഭിത്തിയിൽ തട്ടി ലോറി കുടുങ്ങുകയായിരുന്നു.
ശനിയാഴ്ച രാവിലെയോടെ ഇവിടെ നിന്നും ദേശീയ പാതയോരത്തെ ഒഴിഞ്ഞ സ്ഥലത്തേക്ക് മാറ്റി.
പൊലിസ് അനുമതി ലഭിച്ചാൽ മുന്നോട്ടുള്ള യാത്ര തുടരും.

