മഞ്ചേശ്വരം.വൊർക്കാടി പഞ്ചായത്തിലെ പതിനാറ് വാർഡുകളിൽ പെട്ട വിവിധ പ്രദേശങ്ങളിൽ രൂക്ഷമായകുടിവെള്ള പ്രശ്നം നേരിടുകയാണ്.
2021 മുതൽ 24 വരെയുള്ള കാലയളവിൽ പല കുടിവെള്ള പദ്ധതികളും ഇതുവരെ പഞ്ചായത്ത് നടപ്പിലാക്കിയിട്ടില്ല. ഗ്രൗണ്ട് വാട്ടറിലേക്കും പി.ഡബ്ല്യു.ഡിലേക്കും ഡെപ്പോസിറ്റ് ചെയ്യുമെന്ന് പറഞ്ഞതല്ലാതെ ഇതുവരെ ഡെപ്പോസിറ്റ് ചെയ്യാനോ പദ്ധതി നടപ്പിലാക്കാനോ സാധിക്കാത്തതാണ് അതിരൂക്ഷമായ കുടിവെള്ള ക്ഷാമത്തിന് കാരണം. ചെർക്കളം അബ്ദുല്ല മന്ത്രിയായിരുന്ന സമയത്ത് കൊണ്ടുവന്ന ആനക്കല്ല് കുടിവെള്ള പദ്ധതി ഇതുവരെ ജൽജീവൻ മിഷൻ പദ്ധതിയിലേക്ക് ബന്ധിപ്പിക്കുവാനോ ജനങ്ങളിലേക്ക് എത്തിക്കുവാനോ ആയിട്ടില്ല.
ജല അതോറിറ്റി ഉദ്യോഗസ്ഥരുടെയും ഗുണഭോക്താക്കളുടെയും സംയുക്ത യോഗം വിളിച്ച് പ്രശ്നം ചർച്ച ചെയ്യാൻ പഞ്ചായത്തിനോട് ആവശ്യപ്പെട്ടിട്ടുംഅതിന് തയ്യാറായിട്ടില്ല.
വൊർക്കാടി പഞ്ചായത്ത് പരിധിയിൽ നിന്ന് കുടിവെള്ള ലഭ്യത കണ്ടെത്തി ക്ഷാമം നേരിടുന്ന സ്ഥലങ്ങളിൽ വെള്ളം എത്തിക്കണമെന്ന് മുസ് ലിം ലീഗ് വൊർക്കാടി പഞ്ചായത്ത് കമ്മിറ്റി ആവശ്യപ്പെട്ടു.
മുഹമ്മദ് പാവൂർ അധ്യക്ഷനായി. മണ്ഡലം മുസ് ലിം ലീഗ് പ്രസിഡൻ്റ് അസീസ് മെരിക്കെ ഉദ്ഘാടനം ചെയ്തു.
മണ്ഡലം ട്രഷറർ സൈഫുല്ല തങ്ങൾ , വൈസ് പ്രസിഡൻ്റുമാരായ അബ്ദുല്ല മാദേരി , മൂസ ഹാജി തോക്കെ സംസാരിച്ചു.ജനറൽ സെക്രട്ടറി ബി എ അബ്ദുൽ മജീദ്, സെക്രട്ടറി അഹമ്മദ് കുഞ്ഞി കജെ,ഉമ്മറബ്ബ ആനക്കൽ, ഇബ്രാഹിം കജെ, മൂസ കെദുമ്പാടി ,ബാവ ഹാജി സൂപ്പി നഗർ, വിഎസ് മുഹമ്മദ് പോഷക സംഘടന ഭാരവാഹികളായ ഹാരിസ് പാവൂർ, മൻസൂർ കോടി , ബദ്റുദ്ദീൻ പാവൂർ, പഞ്ചായത്ത് മെമ്പർ ഇബ്രാഹിം ധർമ്മനഗർ സംസാരിച്ചു.
വിശുദ്ധ ഹജ്ജ് കർമ്മത്തിന് പോകുന്ന മുസ് ലിം ലീഗ് നേതാവ് പി.ബി അബൂബക്കർ പാത്തൂർ, പഞ്ചായത്ത് പരിധിയിലെ മറ്റ് പ്രവർത്തകർ എന്നിവർക്ക് ഹജ്ജ് യാത്രയയപ്പ് നൽകാനും തീരുമാനിച്ചു.പോഷക സംഘടന ശാക്തീകരണത്തിന് മെയ് 31ന് ഗാന്ധിനഗർ എ.ച്ച് പാലസിൽ വച്ച് സംയുക്ത കൺവെൻഷൻ നടത്താൻ തീരുമാനിച്ചു.

