കുമ്പള. കുമ്പള പഞ്ചായത്ത് ഊജാർ 5-ാം വാർഡ് ചത്രംപള്ളം കോളനിയിൽ വോൾട്ടേജ് ക്ഷാമം പരിഹരിക്കാൻ ട്രാൻസ്ഫോർമർ അനുവദിക്കണമെന്ന ആവശ്യം ഉയരാൻ തുടങ്ങി കാലമേറെയായി.
വോൾട്ടേജ് ക്ഷാമം കാരണം ഇരുപതോളം വീട്ടുകാർ പ്രയാസത്തിലാണ്.
വൈദ്യുതി ഉപകരണങ്ങൾ പ്രവർത്തിക്കാനാകത്തത് ദുരിതമാകുന്നു.
വോൾട്ടേജ് ക്ഷാമം പരിഹരിക്കാൻ പുതിയ ട്രാൻസ് ഫോർമർ സ്ഥാപിക്കാൻ
അടിയന്തിര നടപടി സ്വീകരിക്കണമെന്ന് മുസ് ലിം ലീഗ് വാർഡ് കമ്മിറ്റി ആവശ്യപ്പെട്ടു.
ഇതു സംബന്ധിച്ച് കുമ്പള ഇലക്ട്രിക്കൽ സെഷൻ അസി.എൻജിനിയർ, പഞ്ചായത്ത് പ്രസിഡൻ്റ് എന്നിവർക്ക് മുസ് ലിം ലീഗ് വാർഡ് കമ്മിറ്റി നിവേദനം നൽകി.
പടം. ചത്രം പള്ളം കോളനിയിലെ വോൾട്ടേജ് ക്ഷാമം പരിഹരിക്കാൻ ട്രാൻസ് ഫോർമർ അനുവദിക്കണമെന്നാവശ്യപ്പെട്ട് കുമ്പള പഞ്ചായത്ത് പ്രസിഡൻ്റിന് വാർഡ് സെക്രട്ടറി നിസാം ചോനമ്പാടി നിവേദനം നൽകുന്നു

