പൈവളിഗെ.മഞ്ചേശ്വരം താലൂക്ക് ലൈബ്രറി കൗൺസിലിൻ്റെ നേതൃത്വത്തിൽ ലൈബ്രറി കൗൺസിൽ സംഗമം നടത്തി.
നടപ്പ് സാമ്പത്തിക വർഷം സംസ്ഥാന ലൈബ്രറി കൗൺസിൽ നടപ്പിലാക്കുന്ന പദ്ധതികൾ സംഗമത്തിൽ വിശദീകരിച്ചു.
മഞ്ചേശ്വരം താലൂക്കിൽ ഗ്രന്ഥശാലകളുടെ പ്രവർത്തനങ്ങൾ ശക്തിപ്പെടുത്താൻ പദ്ധതികൾ ആസൂത്രണം ചെയ്തു.
പൈവളിഗെ പഞ്ചായത്ത് കുടുംബശ്രീ ഹാളിൽ നടന്ന സംഗമം ജില്ലാ സെക്രട്ടറി ഡോ.വി.വി പ്രഭാകരൻ ഉദ്ഘാടനം ചെയ്തു.
താലൂക്ക് ലൈബ്രറി കൗൺസിൽ പ്രസിഡൻ്റ് അബ്ദുല്ല.കെ അധ്യക്ഷനായി.
ജോ. സെക്രട്ടറി ശ്രീകുമാരി സ്വാഗതം പറഞ്ഞു.
സംസ്ഥാന കൗൺസിൽ സംഗം പി.കെ അഹ്മദ് ഹുസൈൻ, താലൂക് സെക്രട്ടറി കമലാക്ഷ.ഡി സംസാരിച്ചു.

