കുമ്പള.പൊട്ടിപ്പൊളിഞ്ഞ് യാത്ര ദുസഹമായ ഊജാർ- കൊടിയമ്മ ജുമാ മസ്ജിദ് റോഡ് മുസ് ലിം ലീഗ് പ്രവർത്തകരുടെ നേതൃത്വത്തിൽ നന്നാക്കി.
റോഡിൻ്റെ തകർച്ച തുടങ്ങി വർഷങ്ങളായി, മദ്റസക്ക് സമീപം റോഡിലെ വളവിൽ വലിയ കുഴികൾ രൂപപ്പെട്ടത് വാഹനങ്ങൾക്ക് ഭീഷണി സൃഷ്ടിച്ചിരുന്നു.
ഇറക്കത്തിലെ ഇത്തരം കുഴികൾ കാരണം ഇരുചക്രവാഹനങ്ങളടക്കം അപകടത്തിൽ പെടുന്നത് പതിവാണ്.
നാട്ടുകാർ ഇക്കാര്യം വാർഡ് മെമ്പർ അടക്കമുള്ളവരുടെ ശ്രദ്ധയിൽ പെടുത്തിയിട്ടും കുഴിയടക്കാൻ പോലും ഇടപെടാത്തത് പ്രതിഷേധത്തിന് ഇടയാക്കിയിരുന്നു.
ഇതോടെയാണ് മുസ് ലിം ലീഗ് പ്രവർത്തകരുടെ നേതൃത്വത്തിൽ റോഡിലെ മെറ്റലുകൾ ഇളകിയ ഭാഗം കോൺഗ്രീറ്റ് ചെയ്ത് കുഴിയടച്ചത്.കുഴിയടക്കാൻ നേതൃത്വം നൽകിയ ലീഗ് പ്രവർത്തകരെ നാട്ടുകാർ അഭിനന്ദിച്ചു.

