കുമ്പള.ഇരു വൃക്കകളും തകരാറിലായ മാധ്യമ പ്രവർത്തകൻ സുമനസുകളുടെ സഹായം തേടുന്നു.
കുമ്പള ഭാസ്ക്കര നഗറിൽ താമസിക്കുന്ന അബ്ദുല്ല കാരവൽ എന്ന എ.അബ്ദുൾ ലത്തീഫ് ആണ് ഉദാരമതികളുടെ കാരുണ്യം തേടുന്നത്.
ഏറെക്കാലമായി ഏറണാകുളത്തെ സ്വകാര്യ ആശുപത്രിയിൽ ചികിത്സ തേടുന്ന ഇദേഹത്തിൻ്റെ വൃക്ക മാറ്റിവെക്കണമെന്ന് ഡോക്ടർമാർ നിർദേശിച്ചിട്ടുണ്ട്.ഭീമമായ തുക ചെലവ് വരുന്ന ശസ്ത്രക്രിയയ്ക്കായി, പണം കണ്ടെത്താനാവാതെ കുടുംബം പകച്ച് നിൽക്കുകയാണ്.
ദുരിതമനുഭവിക്കുന്ന ഈ കുടുംബത്തെ സഹായിക്കാനായി നാട്ടുകാർ ചികിത്സ സഹായ സമിതി രൂപീകരിച്ചിട്ടുണ്ട്. എ.കെ.എം.അഷ്റഫ് എം.എൽ.എ ചെയർമാനും, ബ്ലോക്ക് പഞ്ചായത്ത് സ്ഥിരം സമിതി അധ്യക്ഷൻ അഷ്റഫ് കർള വർക്കിങ് ചെയർമാനായും, സുരേന്ദ്രൻ ചീമേനി കൺവീനറായും, കുമ്പള പഞ്ചായത്ത് പ്രസിഡൻറ് യു.പി. താഹിറ യൂസഫ് ട്രഷററായും കമ്മിറ്റി പ്രവർത്തിച്ചുവരുന്നു.
ഇതിനായി അബ്ദുല്ലയുടെ പേരിൽ കുമ്പള കാനറ ബാങ്കിൽ അക്കൗണ്ട് തുടങ്ങി. അക്കൗണ്ട് നമ്പർ: 110179038769
ഐ.എഫ്.എസ്.ഇ: CNRB 0014206
ഗൂഗിള്‍ പേ/ഫോണ്‍ പേ 8590216232, 9947188385

