കുമ്പള.ദേശീയ പാത വികസനത്തിൻ്റെ ഭാഗമായുള്ള സംരക്ഷണ ഭിത്തി നിർമാണം മൊഗ്രാൽ തെക്ക്- പടിഞ്ഞാർ പ്രദേശങ്ങളെ വേർതിരിച്ചതായി ആക്ഷേപം.
ഇത് ജനങ്ങളുടെ സഞ്ചാര സ്വാതന്ത്ര്യത്തിന് വലിയ ഭീഷണിയായി മാറിയ സാഹചര്യത്തിൽ, മതിലുകൾ പൊക്കത്തിൽ നിർമിച്ച സ്ഥലങ്ങളിലും അടിപ്പാതകൾക്കായുള്ള ആവശ്യങ്ങളും, സമ്മർദങ്ങളും ഏറുകയാണ്.
മൊഗ്രാൽ കടവത്ത് നിവാസികൾക്ക് പടിഞ്ഞാർ ഭാഗത്തുള്ള ജുമാ മസ്ജിദിലേക്ക് പ്രാർത്ഥനയ്ക്ക് പോകാനും, മൃതദേഹം അടക്കം ചെയ്യാൻ കൊണ്ടുപോകുന്നതിനും കഴിയാത്ത സാഹചര്യമുണ്ടാകുമെന്നതിനാലാണ് ഇവിടെ അടിപ്പാത ആവശ്യമുമായി നാട്ടുകാർ രംഗത്തെത്തിയത്.
ഇക്കാര്യം ചൂണ്ടിക്കാട്ടി കടവത്ത് നിവാസികൾ എ.കെ.എം അഷ്റഫ് എം.എൽ.എ മുഖേന അധികൃതരെ ബന്ധപ്പെട്ടതിനെ തുടർന്ന് ദേശീയപാത എൻജിനീയറിങ് വിഭാഗം അധികൃതർ സ്ഥലം സന്ദർശിച്ചു.
പാത വലിയ ഉയരത്തിൽ കടന്നു പോകുന്നതിനാൽ അടിപ്പാത പരിഗണിക്കാവുന്നതാണെന് ബന്ധപ്പെട്ടവർ പ്രദേശവാസികളെ അറിയിച്ചു.
എന്നാൽ കേന്ദ്ര-സംസ്ഥാന ഗതാഗത മന്ത്രാലയം ഇതിനാവശ്യമായ തുടർനടപടികൾ സ്വീകരിക്കേണ്ടതുണ്ടെന്നും അറിയിച്ചു.

