കുമ്പള ശാന്തിപ്പള്ള- ചേടിമൂല റോഡിനാണ് ഈ ദുർഗതി. എൻജിനിയർ സാങ്കേതികത്വം പറഞ്ഞ് കയ്യൊഴിഞ്ഞതോടെ നാട്ടുകാർ ദുരിതത്തിലാണ്. എം.എൽ.എ ഫണ്ടിൽ നിന്നും അഞ്ച് ലക്ഷം രൂപ ചിലവിലാണ്
റോഡ് കോൺഗ്രീറ്റ് ചെയ്യാൻ തുക അനുവദിച്ചത്.
ഈ പ്രവൃത്തിക്ക് ഭരണാനുമതിയും സാങ്കേകാനുമതിയിയും നേരത്തെ ലഭിച്ചിരുന്നു.
പിന്നീട് ടെണ്ടർ നടപടിയും പൂർത്തിയായി.കരാറുകാരൻ റോഡ് പ്രവൃത്തിയുടെ പ്രാരംഭ നടപടികൾ തുടങ്ങി,
അമ്പത് ശതമാനം പണി പൂർത്തിയായതോടെ സ്ഥലവുമായി ബന്ധപ്പെട്ട ചെറിയൊരു സാങ്കേതികത്വം പറഞ്ഞ് എൻജിനിയർ പ്രവൃത്തി നിർത്തിവെക്കാൻ കരാറുകാരനോട് ആവശ്യപ്പെടുകയായിരുന്നു.
റോഡിനായി പാകിയ മെറ്റലുകൾ ഇളകിനിൽക്കുന്നത് കാരണം വാഹനങ്ങൾക്ക് കേടുപാടു സംഭവിക്കുന്നു എന്നതിനാൽ ഓട്ടോ റിക്ഷകൾ ഇതുവഴി പോകാൻ മടിക്കുന്നു.
ഇത് വഹന യാത്രക്കാർക്കും കാൽനടയാത്രക്കാർക്കും ഒരു പോലെ ബുദ്ധിമുട്ടുണ്ടാക്കുന്നു.
നാട്ടുകാർ കരാറുകാരനെയും എൻജിനിയറെയും ദിവസവും മാറി മാറി വിളിച്ചിട്ടും പ്രശ്നത്തിന് ഇതുവരെ പരിഹാരം കാണാൻ സാധിച്ചിട്ടില്ല.
ഏറെ കാലത്തെ കാത്തിരിപ്പുകൾക്ക് ശേഷമായിരുന്നു റോഡിന് ഫണ്ട് ലഭ്യമാക്കിയത്. കോൺഗ്രീറ്റോ, ടാറോ ഇനി ആവശ്യമില്ലെന്നും റോഡിൽ പാകിയ മെറ്റലുകൾ എടുത്ത് കൊണ്ട് പോകണമെന്നുമാണ് സഹികെട്ട നാട്ടുകാർ പറയുന്നത്.

