തിരുവനന്തപുരം. ചെറിയെ ഇടവേളക്ക് ശേഷം
സംസ്ഥാനത്ത് ശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം മുന്നറിയിപ്പ് നല്‍കി.
ബംഗാള്‍ ഉള്‍ക്കടലില്‍ ഞായറാഴ്ചയോടെ ചുഴലിക്കാറ്റ് രൂപപ്പെടും,തിങ്കളാഴ്ച പുലര്‍ച്ചയോടെ വടക്കന്‍ തമിഴ്‌നാട് തെക്കന്‍ ആന്ധ്രാ തീരത്ത് എത്താനാണ് സാധ്യത.
സംസ്ഥാനത്ത് ഈ ദിവസങ്ങളില്‍ കൂടുതല്‍ സ്ഥലങ്ങളില്‍ മഴക്ക് സാധ്യതയുണ്ടെന്നാണ് അറിയിപ്പ്. നാളെ നാല് ജില്ലകളില്‍ യെല്ലോ അലര്‍ട്ടുണ്ട്. പത്തനംതിട്ട, കോട്ടയം, എറണാകുളം, ഇടുക്കി ജില്ലകളിലാണ് നാളെ യെല്ലോ അലര്‍ട്ട് പുറപ്പെടുവിച്ചത്. ചുഴലിക്കാറ്റിന് പുറമെ വടക്കന്‍ ശ്രീലങ്കയ്ക്കും സമീപ പ്രദേശത്തുമായി ഒരു ചക്രവാതച്ചുഴിയും നിലനില്‍ക്കുന്നുണ്ട്.

