ഡെറാഡൂണ്‍:ഉത്തരാഖണ്ഡിലെ ഉത്തരകാശി സില്‍ക്യാര തുരങ്കത്തിനുള്ളില്‍ തൊഴിലാളികൾ കുടുങ്ങി 120 മണിക്കൂർ പിന്നിട്ടു.
രക്ഷാപ്രവർത്തനം തുടരുന്നു
40 തൊഴിലാളികള്‍ക്കായുള്ള രക്ഷാദൗത്യം ആറാം ദിനത്തിലേക്ക് കടന്നു. തൊഴിലാളികള്‍ക്ക് ട്യൂബ് വഴി ഭക്ഷണവും വെള്ളവും ഓക്‌സിജനും എത്തിക്കുന്നുണ്ടെങ്കിലും അവരുടെ ആരോഗ്യത്തെക്കുറിച്ച് ആശങ്കയുള്ളതായാണ് പുറത്ത് വരുന്ന വാർത്തകൾ.
തകര്‍ന്ന തുരങ്കത്തിന്റെ അവശിഷ്ടങ്ങള്‍ക്കിടയിലൂടെ 30 മീറ്ററോളം തുരന്ന് തൊഴിലാളികള്‍ക്ക് ഭക്ഷണവും, വെള്ളവും ഓക്‌സിജനും
നൽകുന്നുണ്ട്.
ഇതിനായി അഞ്ച് പൈപ്പുകളാണ് സജ്ജമാക്കിയിരിക്കുന്നത്.
അത്യാധുനിക യന്ത്രങ്ങള്‍ സില്‍ക്യാരയില്‍ എത്തിച്ചതായും രക്ഷാപ്രവര്‍ത്തനം വരുന്ന മണിക്കൂറുകളില്‍ ഫലം കാണുമെന്നും ഉത്തരകാശി ജില്ലാ കലക്ടര്‍ അറിയിച്ചു.

