മുംബൈ.എ.ഐ.കെ.എം.സി.സി മഹാരാഷ്ട്ര സ്റ്റേറ്റ് സെക്രട്ടറിയായി മുസ്തഫ കുമ്പോലിലെ പ്രവർത്തക സമിതി യോഗം തെരഞ്ഞെടുത്തു.
ഡോംഗ്രി സകരിയ മസ്ജിദ് സ്ട്രീറ്റിലെ കെ.എം.സി.സി ഓഫിസിൽ ചേർന്ന യോഗത്തിൽ പ്രസിഡൻ്റ് അസീസ് മാണിയൂർ അധ്യക്ഷനായി. അഡ്വൈസറി ബോർഡ് ചെയർമാൻ ടി.കെ.സി മുഹമ്മദ് അലി ഹാജി ഉദ്ഘാടനം ചെയ്തു.ജന.സെക്രട്ടറി അബ്ദുൽ ഗഫൂർ കാർഗർ, ഓർഗ.സെക്രട്ടറി വി.കെ. സൈനുദ്ധീൻ, ട്രഷറർ പി.എം ഇഖ്ബാൽ, വൈസ് പ്രസിഡൻ്റ് എം.എ ഖാലിദ്, ടി.എ ഖാലിദ്, മഷൂദ് മാണിക്കോത്ത്,ഹംസ ഘാട്ട്ക്കോപ്പർ, സി.എച്ച്. ഇബ്രാഹീം കുട്ടി, കെ.പി മൊയ്തുണ്ണി,സിദ്ധീഖ് പി.വി, അൻസാർ സി.എം,ഹനീഫ കുബണൂർ, ഷംനാസ് പോക്കർ,ഷൗക്കത്ത് വഡാല, നാസിർ, എന്നിവർ സംസാരിച്ചു.

