നവംബർ 14 മുതൽ 18 വരെ കുമ്പള പേരാൽ ജി.ജെ.ബി.എസ് സ്കൂളിൽ വെച്ചാണ് കലയുടെ കേളികെട്ട് ഉണരുക.
പേരാൽ ഗ്രാമം നാളുകൾക്ക് മുമ്പേ ഒരുങ്ങികഴിഞ്ഞു.
സന്നദ്ധ സംഘടനകളും, നാട്ടുകാരും, കലോത്സവ കമ്മിറ്റിയുമായി സഹകരിച്ച് പ്രവർത്തിച്ചുവരുന്നു.
കലോത്സവത്തോടനുബന്ധിച്ച് മുന്നോടിയായി കുമ്പള ടൗണിൽ സംഘാടകസമിതിയുടെയും, നാട്ടുകാരുടെയും, സന്നദ്ധ സംഘടനകളുടെയും നേതൃത്വത്തിൽ വിളംബര ജാഥ സംഘടിപ്പിച്ചു. ലോക വനിതാ ബോക്സിങ് ചാമ്പ്യനും, ധ്യാൻചന്ദ് അവാർഡ് ജേതാവുമായ കെസി ലേഖ മുഖ്യാതിഥിയായി സംബന്ധിച്ചു. ജനപ്രതിനിധികൾ ഉൾപ്പടെ പ്രോഗ്രാം കമ്മിറ്റി ചെയർമാൻ, ജനറൽ കൺവീനർ, പ്രോഗ്രാം കമ്മിറ്റി അംഗങ്ങൾ,, സ്കൂൾ പി ടിഎ,എസ്എംസി അംഗങ്ങൾ, വിവിധ സ്കൂളുകളിലെ അധ്യാപകർ, കുട്ടികൾ എന്നിവർ അണിനിരന്ന വിളംബര ജാഥയിൽ യക്ഷഗാനം, ഒപ്പന, മോഹിനിയാട്ടം, ഭരതനാട്യം, ദഫ്മുട്ട്, ബാൻഡ്മേളം എന്നിവ ജാഥയ്ക്ക് മാറ്റ് കൂട്ടി.

