ഗസ്സക്കുമേൽ ആക്രമണങ്ങൾ അഴിച്ചുവിട്ടുകൊണ്ടിരിക്കുന്നത്.ഗസ്സയിലെ സ്ഥിതിഗതികൾ അതീവ ഗുരുതരമായി തന്നെ തുടരുകയാണ്. പുറത്തു വരുന്ന വാർത്തകളാകട്ടെ ലോക മനസാക്ഷിയെ ഭീതിപ്പെടുത്തുന്നതാണ്.
ആശുപത്രികളും അഭയാര്‍ഥി ക്യാംപുകളും ഉള്‍പെടെ സാധാരണക്കാര്‍ക്കു നേരെയാണ് ആക്രമണം. അതിനിടെ ഗസ്സയിലെ അന്താരാഷ്ട്ര സന്നദ്ധ സംഘടനകള്‍ക്ക് നേരെയും ഇസ്‌റാഈല്‍ ആക്രമണം നടത്തി. റെഡ്‌ക്രോസ് സംഘത്തിന് നേരെയാണ് ബോംബാക്രമണമുണ്ടായത്. ഡോക്ടേഴ്‌സ് വിത്തൗട്ട് ബോഡേഴ്‌സിന്റെ സ്റ്റാഫും കൊല്ലപ്പെട്ടതായും റെഡ് ക്രസന്റ് വ്യക്തമാക്കി.
അതേസമയം, കരസേന ഗസ്സ സിറ്റിയില്‍ എത്തിയെന്ന് ഇസ്‌റാഈല്‍ അവകാശപ്പെട്ടു.
മൂന്നു ലക്ഷം ജനങ്ങള്‍ താമസിക്കുന്ന ഗസ്സ സിറ്റിയില്‍ ബ്രഡ് വാങ്ങാന്‍ പറ്റുന്ന ഒരു കട പോലുമില്ലാത്ത അവസ്ഥയിലാണ്. ഗസ്സയിലെ ജനങ്ങള്‍ നിരവധി ദിവസങ്ങളായി ഒരു നേരം മാത്രമാണ് ഭക്ഷണം കഴിക്കുന്നത്. ഒരു ലിറ്റര്‍ വെള്ളം മാത്രമാണ് ഒരു ദിവസം ഒരാള്‍ക്ക് ലഭിക്കുന്നത്. ആശുപത്രികളില്‍ 50 ശതമാനവും പൂട്ടിപ്പോയി. ബാക്കിയുള്ള ആശുപത്രികള്‍ക്ക് നേരെയും കടുത്ത ആക്രമണമാണ് ഇസ്‌റാഈല്‍ നടത്തുന്നത്.
ഗസ്സയുടെ സുരക്ഷാ ചുമതല പൂര്‍ണമായും ഇസ്‌റാഈല്‍ ഏറ്റെടുക്കുമെന്ന് ഇസ്‌റാഈല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹു കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു. ഇത് എത്ര കാലത്തേക്കാണെന്ന് അദ്ദേഹം വ്യക്തമാക്കിയിട്ടില്ല. ഇസ്‌റാഈല്‍ ആക്രമണം രൂക്ഷമായി തുടരുന്ന ഗസ്സയില്‍ ജനജീവിതം അനുദിനം കൂടുതല്‍ ദുരിത പൂര്‍ണമാവുകയാണ്. ഓരോ ദിവസവും 2030 ട്രക്കുകള്‍ ഗസ്സയില്‍ എത്തുന്നുണ്ടെങ്കിലും ഇത് അപര്യാപ്തമാണ്.
വരും മണിക്കൂറുകളിൽ ശക്തമായ ആക്രമണം നടത്തുമെന്ന് ഇസ് റായിൽ വ്യക്തമാക്കി.

