സംസ്ഥാനത്തെ പിജി മെഡിക്കൽ, ഡെന്റൽ വിദ്യാർഥികളും ഹൗസ് സർജന്മാരും വിവിധ ആവശ്യങ്ങൾ ഉന്നയിച്ച് ഇന്ന് പണിമുടക്കുന്നു. 24 മണിക്കൂർ സമരം രാവിലെ എട്ടിന് ആരംഭിച്ചു. അത്യാഹിത വിഭാഗങ്ങൾ അടക്കം ബഹിഷ്കരിച്ചാണ് സമരം നടത്തുന്നത്. റസിഡന്റ് ഡോക്ടർമാർ കൂട്ടത്തോടെ പണിമുടക്കുന്നതിനാൽ മെഡിക്കൽ കോളജുകൾ അടക്കമുള്ള ആശുപത്രികളുടെ പ്രവർത്തനത്തെ സാരമായി ബാധിക്കും.
ജോയിന്‍റ് ആക്ഷൻ കമ്മിറ്റിയുടെ നേതൃത്വത്തിലാണ് സമരം നടത്തുന്നത്. സ്റ്റൈപ്പൻഡ് വർധിപ്പിക്കുക, പി.ജി. വിദ്യാർഥികളുടെ നിർബന്ധിത ബോണ്ടിൽ അയവ് വരുത്തുക, സീനിയർ റസിഡൻസി സീറ്റുകൾ കൂട്ടുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ചാണ് സമരം. ഇവരുടെ പ്രശ്നങ്ങൾ പഠിക്കാൻ നേരത്തെ സമിതി രൂപീകരിച്ചിരുന്നു.സമിതി പ്രവർത്തന സജ്ജമാക്കണം എന്ന ആവശ്യവും സമരക്കാർ പ്രധാനമായും മുന്നോട്ട് വെക്കുന്നുണ്ട്

