കുമ്പള.തുളുനാടിൻ്റെ രാഷ്ട്രീയ- സാമൂഹിക മേഖലകളിൽ നാല് പതിറ്റാണ്ടിലേറെ കാലം പ്രവർത്തിച്ച് കർമ മണ്ഡലം ചൈതന്യമാക്കിയ മഞ്ചുനാഥ ആൾവയെ ദുബൈ മലബാർ കലാ സാംസ്കാരിക വേദി തുളുനാട് ശ്രേഷ്ഠ അവാർഡ് നൽകി ആദരിക്കുന്നു.
മഞ്ചേശ്വരത്തിൻ്റെ സൗഹാർദ അന്തരീക്ഷവും മതേതരത്വവും നിലനിർത്തുന്നതിൽ കോൺഗ്രസ് പ്രസ്ഥാനത്തിൻ്റെ ഭാഗമായി നിന്ന് പ്രവർത്തനം നടത്തിയത് പരിഗണിച്ചാണ് മഞ്ചുനാഥ ആൾവയെ അവാർഡിന് അർഹനാക്കിയത്.
ദുബൈ മലബാർ കലാ സാംസ്കാരിക വേദിയുടെ 24-ാം വാർഷികത്തിൻ്റെ ഭാഗമായി നവംബർ 19 ന് ദുബൈയിൽ നടക്കുന്ന ചടങ്ങിൽ അവാർഡ് സമ്മാനിക്കും.
1980 മുതൽ മഞ്ചേശ്വരത്ത് യു.ഡി.എഫിൻ്റെ തെരഞ്ഞെടുപ്പ് പ്രചാരണത്തിൻ്റെ ചുക്കാനേന്തി വരുന്ന മഞ്ചുനാഥ ആൾവ കുമ്പള ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡൻ്റും, വികസന കാര്യ സ്ഥിരം സമിതി അധ്യക്ഷനുമായിരുന്നു.
കൊടിയമ്മ മഡുവ സ്വദേശിയായ അദേഹം മുസ് ലിം ലീഗിൻ്റെ ഉറച്ച കോട്ടയായ കൊടിയമ്മ വാർഡിൽ നിന്ന് ഒരു തവണ മത്സരിച്ച് വിജയിച്ചു.
നാട്ടുകാർക്കിടയിൽ മഞ്ചുഅണ്ണയെന്നറിയപ്പെടുന്ന 70 കാരനായ മഞ്ചുനാഥ ആൾവ നല്ലൊരു കർഷകനും കൂടിയാണ്.
താഴെ തട്ടിൽ പ്രവർത്തിക്കുക വഴി പാവപ്പെട്ടവരും സാധാരണക്കാരുമായ ആളുകളുമായി നല്ല ബന്ധം.
നിരവധി ക്ഷേത്രങ്ങളുടെ ..
തുളു, കന്നട ഭാഷകൾക്ക് പുറമേ മലയാളത്തിലും നന്നായി പ്രഭാഷണം നടത്തും.
ഭാര്യ: അരുണ ആൾവ (മുൻ കുമ്പള പഞ്ചായത്തംഗം) മക്കൾ: രമിത് ആൾവ (ബംഗളൂരു), ഡോ.തൃപ്തി ആൾവ (മംഗളൂരു)

