കുമ്പള.കേവലം അഞ്ച് മാസം കൊണ്ട് ക്ലാസ് മുറികളിൽ നിന്നും നേടിയെടുത്ത കുഞ്ഞറിവുകൾ കൊണ്ട് കുമ്പള ബി.ആർ.സി ക്ക് കീഴിൽ ഒന്നാം ക്ലാസ് വിദ്യാർഥികൾ തയ്യാറാക്കിയ സ്വതന്ത്ര രചന പുസ്തകം കുഞ്ഞെഴുത്ത് മഞ്ചേശ്വരം എം.എൽ.എ എ.കെ.എം അഷറഫ് പ്രകാശനം ചെയ്തു.
പൊതു വിദ്യാഭ്യാസ വകുപ്പ് ഈ വർഷം നടപ്പിലാക്കിയ സചിത്ര പാഠ പുസ്തകം, സംയുക്ത ഡയറി എന്നിവയിൽ നിന്നും പ്രചോദനം ഉൾകൊണ്ടാണ് ഒന്നാം തരത്തിലെ കുട്ടികൾ സ്വന്തന്ത്ര രചനയിലേക്ക് പ്രവേശിച്ചത്.
കുഞ്ഞു മനസുകളിലെ വ്യത്യസ്ഥ കഴിവുകൾ പ്രകടമാക്കുന്നതിയിരുന്നു കുഞ്ഞെഴുത്തിലെ ഓരോ താളുകളും.
എ.ഇ.ഒ ശശിധര കെ, ബി.പി.സി ജെ ജയറാം, കുമ്പള പഞ്ചായത്ത് പ്രസിഡന്റ് താഹിറ യൂസുഫ് , ട്രെയിനർ ബി.മുഹമ്മദ് സഈദ് തുടങ്ങിയവരും ചടങ്ങിൽ പങ്കെടുത്തു.

